Kerala
കല്പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില് ചുട്ടി, കാതില ഇനങ്ങളില്പ്പെട്ട 65 കഴുകന്മാര്. വനം-വന്യജീവി സംരക്ഷണ വകുപ്പ്, വേള്ഡ് വൈഡ് ഫണ്ട് ഫോര് ഇന്ത്യ, കല്പ്പറ്റ ഹ്യൂം സെന്റര് ഫോര് ഇക്കോളജി ആന്ഡ് വൈല്ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി നടത്തിയ ദ്വിദിന സര്വേയിലാണ് ഇത്രയും കഴുകന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കേരളത്തില് കഴുകന്മാരുടെ ഏക ആവാസവ്യവസ്ഥയാണ് വയനാട്.
സര്വേയില് 54 ചുട്ടികഴുകന്മാരെയും 11 കാതിലകഴുകന്മാരെയുമാണ് കാണാനായതെന്ന് ഹ്യും സെന്റര് ഡയറക്ടര് സി.കെ. വിഷ്ണുദാസ് പറഞ്ഞു. വന്യജീവി സങ്കേതത്തിലെ എടക്കൊമ്പം, നല്ലതണ്ണി(ബത്തേരി റേഞ്ച്), കാക്കപ്പാടം, മരതകം(മുത്തങ്ങ റേഞ്ച്), ദൊഡ്ഡക്കുലശി(കുറിച്യാട് റേഞ്ച്), പുഞ്ചവയല്, അയ്യപ്പന്പാറ(തോല്പ്പെട്ടി റേഞ്ച്) എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഏഴ് നിരീക്ഷണ കേന്ദ്രങ്ങളിലാണ് സര്വേ നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള 42 പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാര്ഥികളും വന്യജീവി സ്നേഹികളും സര്വേയില് പങ്കാളികളായി. ഇവരെ ഒമ്പത് സംഘങ്ങളാക്കി വിവിധ കേന്ദ്രങ്ങളില് വിന്യസിച്ച് ഒരേസമയത്തായിരുന്നു നിരീക്ഷണം.
സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന തരത്തിലായിരുന്നു നിരീക്ഷണ കന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്. കഴുകന്മാര് ആകാശത്ത് ഉയര്ന്നുപറക്കുന്നതും ചുറ്റിപ്പറക്കുന്നതും എളുപ്പത്തില് ശ്രദ്ധയില്പ്പെടുന്ന തുറന്ന കാഴ്ചയുള്ള പ്രദേശങ്ങള്ക്കാണ് നിരീക്ഷണ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പില് പ്രാധാന്യം നല്കിയത്.
സര്വേയില് കഴുകന്മാരുടെ ഇനം, എണ്ണം, നിരീക്ഷിച്ച സ്ഥലം, സമയം, പറക്കലിന്റെ ദിശ, പെരുമാറ്റ സവിശേഷതകള് എന്നിവ രേഖപ്പെടുത്തി. വിവിധ കേന്ദ്രങ്ങളില് 108 നിരീക്ഷണങ്ങളിലൂടെ 243 കഴുകന്മാരെയാണ് രേഖപ്പെടുത്തിയത്.
കഴുകന് വിശാല പ്രദേശങ്ങളില് സഞ്ചരിക്കുന്ന പക്ഷിയായതിനാല് വിവിധ കേന്ദ്രങ്ങളില് ഒരേപക്ഷിയെ ഒന്നിലധികം തവണ രേഖപ്പെടുത്താന് സാധ്യതയുണ്ട്. ഇത് പരിഗണിച്ച് നിരീക്ഷണ സമയം, നിരീക്ഷണ കേന്ദ്രത്തില് നിന്നുള്ള ദൂരം, പറക്കലിന്റെ ദിശ, സഞ്ചാരരീതി തുടങ്ങിയ ഘടകങ്ങള് പരിശോധിച്ചാണ് സര്വേ കാലയളവില് രേഖപ്പെടുത്തിയ ചുട്ടി, കാതില കഴുകന്മാരുടെ എണ്ണം 65 ആയി കണക്കാക്കിയത്.
വിശാലമായ വനപ്രദേശങ്ങളുമായുള്ള ബന്ധവും വലിയ സസ്തനികളുടെ ജഡങ്ങള് ഉള്പ്പെടെ ഭക്ഷ്യലഭ്യതയും കഴുകന്മാര്ക്ക് യോജ്യമായ ആവാസവ്യവസ്ഥയായി വയനാട് വന്യജീവി സങ്കേതത്തെ മാറ്റുന്നതാണെന്ന് വിഷ്ണുദാസ് പറഞ്ഞു. കഴുകന്മാരുടെ എണ്ണം, സഞ്ചാരപഥങ്ങള് എന്നിവയും വിഷബാധ, വൈദ്യുതാഘാതം തുടങ്ങിയ ഭീഷണികളും മനസിലാക്കുന്നതിന് തുടര്ച്ചയായ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
കല്പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില് ചുട്ടി, കാതില ഇനങ്ങളില്പ്പെട്ട 65 കഴുകന്മാര്. വനം-വന്യജീവി സംരക്ഷണ വകുപ്പ്, വേള്ഡ് വൈഡ് ഫണ്ട് ഫോര് ഇന്ത്യ, കല്പ്പറ്റ ഹ്യൂം സെന്റര് ഫോര് ഇക്കോളജി ആന്ഡ് വൈല്ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി നടത്തിയ ദ്വിദിന സര്വേയിലാണ് ഇത്രയും കഴുകന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കേരളത്തില് കഴുകന്മാരുടെ ഏക ആവാസവ്യവസ്ഥയാണ് വയനാട്. സര്വേയില് 54 ചുട്ടികഴുകന്മാരെയും 11 കാതില കഴുകന്മാരെയുമാണ് കാണാനായതെന്ന് ഹ്യും സെന്റര് ഡയറക്ടര് സി.കെ. വിഷ്ണുദാസ് പറഞ്ഞു. വന്യജീവി സങ്കേതത്തിലെ എടക്കൊമ്പം, നല്ലതണ്ണി (ബത്തേരി റേഞ്ച്), കാക്കപ്പാടം, മരതകം(മുത്തങ്ങ റേഞ്ച്), ദൊഡ്ഡക്കുലശി(കുറിച്യാട് റേഞ്ച്), പുഞ്ചവയല്, അയ്യപ്പന്പാറ(തോല്പ്പെട്ടി റേഞ്ച്) എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഏഴ് നിരീക്ഷണ കേന്ദ്രങ്ങളിലാണ് സര്വേ നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള 42 പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാര്ഥികളും വന്യജീവി സ്നേഹികളും സര്വേയില് പങ്കാളികളായി. ഇവരെ ഒമ്പത് സംഘങ്ങളാക്കി വിവിധ കേന്ദ്രങ്ങളില് വിന്യസിച്ച് ഒരേസമയത്തായിരുന്നു നിരീക്ഷണം. സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന തരത്തിലായിരുന്നു നിരീക്ഷണ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്. കഴുകന്മാര് ആകാശത്ത് ഉയര്ന്നുപറക്കുന്നതും ചുറ്റിപ്പറക്കുന്നതും എളുപ്പത്തില് ശ്രദ്ധയില്പ്പെടുന്ന തുറന്ന കാഴ്ചയുള്ള പ്രദേശങ്ങള്ക്കാണു നിരീക്ഷണ കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പില് പ്രാധാന്യം നല്കിയത്.
സര്വേയില് കഴുകന്മാരുടെ ഇനം, എണ്ണം, നിരീക്ഷിച്ച സ്ഥലം, സമയം, പറക്കലിന്റെ ദിശ, പെരുമാറ്റ സവിശേഷതകള് എന്നിവ രേഖപ്പെടുത്തി. വിവിധ കേന്ദ്രങ്ങളില് 108 നിരീക്ഷണങ്ങളിലൂടെ 243 കഴുകന്മാരെയാണ് രേഖപ്പെടുത്തിയത്. കഴുകന് വിശാല പ്രദേശങ്ങളില് സഞ്ചരിക്കുന്ന പക്ഷിയായതിനാല് വിവിധ കേന്ദ്രങ്ങളില് ഒരേപക്ഷിയെ ഒന്നിലധികം തവണ രേഖപ്പെടുത്താന് സാധ്യതയുണ്ട്. ഇത് പരിഗണിച്ച് നിരീക്ഷണ സമയം, നിരീക്ഷണ കേന്ദ്രത്തില്നിന്നുള്ള ദൂരം, പറക്കലിന്റെ ദിശ, സഞ്ചാരരീതി തുടങ്ങിയ ഘടകങ്ങള് പരിശോധിച്ചാണ് സര്വേ കാലയളവില് രേഖപ്പെടുത്തിയ ചുട്ടി, കാതില കഴുകന്മാരുടെ എണ്ണം 65 ആയി കണക്കാക്കിയത്.
വിശാലമായ വനപ്രദേശങ്ങളുമായുള്ള ബന്ധവും വലിയ സസ്തനികളുടെ ജഡങ്ങള് ഉള്പ്പെടെ ഭക്ഷ്യലഭ്യതയും കഴുകന്മാര്ക്ക് യോഗ്യയമായ ആവാസവ്യവസ്ഥയായി വയനാട് വന്യജീവി സങ്കേതത്തെ മാറ്റുന്നതാണെന്നു വിഷ്ണുദാസ് പറഞ്ഞു.
Kerala
കൽപ്പറ്റ: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ നിർണായക നീക്കവുമായി എക്സൈസ്. മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കത്തിൽ ആന്റോയുടെ ഭാര്യാ മാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം നീക്കം ആരംഭിച്ചു. മൊഴിയെടുപ്പിനായി വൈകാതെ നോട്ടീസ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.
വാഴവറ്റയിലെ വീട് ലില്ലി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. ബാങ്ക് ജപ്തി ചെയ്തതിന് പിന്നാലെ ലേലത്തിലൂടെയാണ് ലില്ലി ജോസ് വീട് സ്വന്തമാക്കിയതെന്നും ആന്റോ പറയുന്നു. വീട് തന്റെ പേരിലല്ലെന്നും കേസ് നടപടികൾ നേരിടുന്ന സ്വത്താണെന്നും ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച ഹർജിയിലും ആന്റോ അഗസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വാഴവറ്റയിലെ വീട് നിർമിച്ചത് ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചാണെന്നും എക്സൈസ് ആരോപിക്കുന്നു. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച പുതുക്കിയ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിൽ കോടതി ചൂണ്ടിക്കാട്ടിയ സാങ്കേതിക പിഴവുകൾ തിരുത്തിയാണ് വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്.
കോടതി ചൂണ്ടിക്കാട്ടിയ പോരായ്മകൾ 24 മണിക്കൂറിനുള്ളിൽ പരിഹരിച്ചാണ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഉൾപ്പെടെയുള്ള നിയമപരമായ വിശദീകരണങ്ങളും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിൽ പിടിച്ചെടുത്ത തടികളും മരം കടത്താൻ ഉപയോഗിച്ച ടോറസ് ലോറി സംബന്ധിച്ച വിശദാംശങ്ങളും പുതുക്കിയ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരടക്കം ഏഴ് പേരാണ് പുതിയ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 17നാണ് വനംവകുപ്പ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കോടതി കഴിഞ്ഞ ദിവസം അത് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ആദ്യ കുറ്റപത്രം കോടതി തിരിച്ചയച്ചതിനെ തുടർന്ന് മന്ത്രി ഷിബു ബേബി ജോൺ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടിയിരുന്നു.
2020 ഒക്ടോബറിൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഒരു വിവാദ ഉത്തരവിന്റെ മറവിലാണ് 2021ൽ വയനാട്ടിൽ വ്യാപകമായി മരംകൊള്ള നടന്നത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാം എന്നായിരുന്നു ഈ ഉത്തരവ്. ഈ ഉത്തരവ് ദുരുപയോഗം ചെയ്ത് വിലപിടിപ്പുള്ള ഈട്ടിമരങ്ങൾ ഉൾപ്പടെ പ്രതികൾ മുറിച്ചുകടത്തി എന്നാണ് കേസ്.
Kerala
കല്പ്പറ്റ: ജനവാസകേന്ദ്രങ്ങളുടെയും ജീവനോപാധികളുടെയും സംരക്ഷണം കോണ്ഗ്രസിന്റെ മുഖ്യ ഉത്തരവാദിത്വമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകര് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനം ആശങ്കയുളവാക്കുന്നതാണ്. ജനവാസമേഖലകളും കൃഷിയിടങ്ങളും ഉള്പ്പെടുത്തി പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. കരട് വിജ്ഞാപനത്തില് നിരവധി ജനവാസ മേഖലകളാണ് ഉള്പ്പെട്ടിരിക്കുന്നത്. വിഷയത്തില് മുഖ്യമന്ത്രി ഇടപെട്ടുവരികയാണ്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി കേന്ദ്ര സര്ക്കാര് പ്രതിനിധികളുമായി ഇഎസ്എ പ്രശ്നം ചര്ച്ചചെയ്തുവെന്നാണ് മനസിലാക്കുന്നത്. ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്കിയിട്ടുണ്ട്. ജനങ്ങളുടെ നിത്യജീവിതത്തെയും ആവാസവ്യവസ്ഥയെയും ബാധിക്കാത്ത വിധത്തിലാകണം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം.
തെരഞ്ഞെടുപ്പ് പ്രക്രിയയില് ക്രമക്കേട് കാണിക്കുന്നത് രാജ്യത്തിനെതിരായ വലിയ കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഭരണഘടനാസ്ഥാപന പദവിയിലിരുന്ന് നിയമവിരുദ്ധമായ കാര്യങ്ങള് ചെയ്യുന്നവര്ക്ക് സംരക്ഷണം നല്കേണ്ടതില്ല.
വോട്ടര്പട്ടിക അട്ടമറിച്ചതും 13 കോടിയോളം വോട്ടര്മാരെ നീക്കം ചെയ്തതും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ വെല്ലുവിളിയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സാധാരണ കുറ്റവാളികളെപോലെ കണ്ട് നിയമനടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പട്ടു.
Kerala
കല്പ്പറ്റ: വിവിധ പരിപാടികളില് പങ്കെടുക്കുന്നതിനായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപി താമസിക്കുന്ന പടിഞ്ഞാറത്തറ താജ് ഹോട്ടല് പരിസരത്ത് ബാനറുകള് സ്ഥാപിച്ച് ഡിവൈഎഫ്ഐ തരിയോട് യൂണിറ്റ്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇഎസ്എ ഏഴാമത് കരട് വിജ്ഞാപനത്തില് ഉള്പ്പെടുത്തിയ പ്രദേശങ്ങളുടെയും ജീവനോപാധികളുടെയും രക്ഷയ്ക്ക് എംപി അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ബാനറുകളില്. എംപി വല്ലപ്പോഴും മാത്രം മണ്ഡലസന്ദര്ശനം നടത്തുന്നതിലുള്ള വിമര്ശനവും ബാനറുകളിലുണ്ട്.
ജില്ലയിലെ 13 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനെതിരേ എംപി രംഗത്തുവരാത്ത സാഹചര്യത്തിലാണ് ബാനറുകള് സ്ഥാപിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകര് പറഞ്ഞു.
Kerala
മലപ്പുറം: വയനാട് സന്ദർശന വേളയിൽ തനിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അവർ, ഈ രീതി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്ന കാര്യം പ്രിയങ്ക ഗാന്ധി സിആർപിഎഫ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയാണുണ്ടായത്.
ഭാവിയിലും സമാനമായ രീതി തുടരുകയാണെങ്കിൽ തന്റെ മണ്ഡല സന്ദർശനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
Kerala
സുല്ത്താന് ബത്തേരി: സ്വകാര്യ ഹോംസ്റ്റേയിൽ നിന്ന് ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. ആറാംമൈല് വെട്ടുപറപ്പുറത്ത് വി.ജി. അഭിലാഷ്, കിടങ്ങനാട് തെക്കേക്കുന്നത്ത് ഷെമിന് ഫ്രാന്സിസ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില് ചെതലയം ആറാംമൈലിലുള്ള കാസ ഹൊറൈസണ് ഹോംസ്റ്റേയിൽ കല്പ്പറ്റ വനംവിജിലന്സ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
രണ്ട് ആനക്കൊമ്പുകളും ഒരു ആനക്കൊമ്പിന്റെ കഷ്ണവുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. പ്രതികളെത്തിയ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില് മറ്റാര്ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് വൈല്ഡ്ലൈഫ് വാര്ഡന് എന്. രൂപേഷ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അളവിൽ കവിഞ്ഞ മദ്യം പിടിച്ച വയനാട് വാഴവറ്റയിലെ വീട് തന്റേതെന്ന് ജിഎസ്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ മൊഴി.
ജിഎസ്ടിക്കു നൽകിയ മൊഴിയിലാണ് വാഴവറ്റ മൂങ്ങാനാനിയേൽ വീട് തന്റേതാണെന്ന് ആന്റോ മൊഴി നൽകിയത്. ഭാര്യാമാതാവിന്റെ പേരിലുള്ള വീടാണെന്നായിരുന്നു നേരത്തെയുള്ള വാദം.
എന്നാൽ, ഇത് തന്റെ പേരിലുള്ള വീടാണെന്നാണ് മൊഴിയുടെ ആദ്യം തന്നെ വ്യക്തമാക്കുന്നത്.
District News
കൽപ്പറ്റ: ഡൽഹിയിൽ അടുത്തമാസം നടക്കുന്ന ദേശീയ സ്കൂൾ ചെസ് ചാന്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ മത്സരിക്കാൻ വയനാട്ടിൽനിന്നു രണ്ടുപേർ. മീനങ്ങാടി പാലക്കമൂല സുനിൽ-രജിത ദന്പതികളുടെ മക്കളായ അനുഷയും അനുരാഗുമാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കണ്ണൂരിൽ സംസ്ഥാന സെലക്ഷൻ ചാന്പ്യൻഷിപ്പിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് സഹോദരങ്ങളെ ദേശീയതല മത്സരത്തിന് അർഹരാക്കിയത്.
സീനിയർ പെണ്കുട്ടികളുടെ വിഭാഗത്തിൽ അനുഷ തുടർച്ചയായി നാലാംവർഷമാണ് ദേശീയ ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. അനുരാഗ് അഞ്ചാംതവണയും. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് അനുഷ. അനുരാഗ് ഇതേ സ്കൂളിൽ സ്കൂൾ പ്ലസ്ടു ക്ലാസിലാണ് പഠിക്കുന്നത്. ചൂതുപാറ വട്ടക്കാവിൽ വി.ആർ. സന്തോഷാണ് ഇരുവരുടെയും പരിശീലകൻ.
Kerala
മാനന്തവാടി: ആദിവാസി യുവതിയെ ബന്ധുവീട്ടില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് തലപ്പുഴ പൊലിസ് അന്വേഷണം ഊര്ജിതമാക്കി. തവിഞ്ഞാല് പേര്യ ആലാറ്റില് മോണിച്ചന്കുന്ന് ഊരിലെ ചാലന്-അമ്മിണി ദമ്പതികളുടെ മകള് അലീനയാണ്(20)ഒരു കിലോമീറ്റര് അകലെ കാവുങ്കല് ഊരിലെ ബന്ധുവീട്ടില് മരിച്ചത്.
മൂന്നു ദിവസം മുമ്പ് ബന്ധുവീട്ടില് എത്തിയ യുവതിയെ കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയില് മരിച്ച നിലയില് കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം. മരണപ്പെടുന്നതിന് തലേന്ന് രാത്രി യുവതി അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സമീപത്തെ ചില വീടുകളില് എത്തുകയും ചെയ്തിരുന്നു.
സ്റ്റേഷന് ഹൗസ് ഓഫിസര് കെ. ശ്രീതുവിന്റെ നേതൃത്വത്തിലാണ് ഇന്ക്വസ്റ്റ് പൂര്ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് അയച്ചത്. ഫോറന്സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും അലീനയെ മരിച്ചനിലയില് കണ്ട മുറിയിലും പരിസരങ്ങളിലും പരിശോധന നടത്തി. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്കേ മരണകാരണത്തില് വ്യക്തതവരൂവെന്ന് പൊലിസ് പറഞ്ഞു.
ബിന്ദു, ശാരദ, ഷൈല, ശാമിലി, ശാന്തിനി, മായ എന്നിവര് അലീനയുടെ സഹോദരങ്ങളാണ്.
Kerala
കല്പ്പറ്റ: കള്ളാടി-ആനക്കാംപൊയില് തുരങ്കപാത പദ്ധതി പ്രദേശത്ത് മേപ്പാടി പഞ്ചായത്തില്പ്പെട്ട മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉള്പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്ട്ട് സമര്പ്പിക്കും.
റിപ്പോര്ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില് കണ്ട കാര്യങ്ങള് സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങള് ദിവസത്തിനുള്ളില് സിറ്റിംഗ് നടത്തി റിപ്പോര്ട്ടിന് അന്തിമരൂപം നല്കുമെന്നാണ് വിവരം. സമിതി റിപ്പോര്ട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിര്ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിര്ണായകമാണ്.
മണ്ണിടിച്ചിലിനെത്തുടര്ന്ന് നിര്ത്തിവച്ച തുരങ്കപാത നിര്മാണം പുനരാരംഭിക്കുന്നതില് വിദഗ്ധ സമിതി റിപ്പോര്ട്ടിനെ ആശ്രയിച്ചായിരിക്കും സര്ക്കാര് തീരുമാനം. തുരങ്കനിര്മാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.
ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രന് ചെയര്മാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവന് ബാബു കണ്വീനറും പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവര് അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സര്ക്കാര് ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്നായിരുന്നു സമിതിക്ക് സര്ക്കാര് നിര്ദേശം.
തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് നല്കിയ പരിസ്ഥിതി അനുമതികള്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്, നിര്മാണ കരാര് വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകള് എന്നിവയും സമിതിയെ സര്ക്കാര് ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.
വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചില് പ്രദേശം സന്ദര്ശിച്ചിരുന്നു. മണ്ണിടിച്ചില് മേഖലയില് സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില് നിഗമനത്തില് എത്താനാകില്ലെന്നുമാണ് സന്ദര്ശനാനന്തരം ഡോ.സി.പി. രാജേന്ദ്രന് അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചില് ദുരന്തം. കരാര് സ്ഥാപനമായ ദിലീപ് ബില്ഡ്കോണ് കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.
Education
തിരുവനന്തപുരം: വയനാട് ഗവ. മെഡിക്കൽ കോളജിൽ കീം-2026 എംബിബിഎസിന് അലോട്ട്മെന്റ് ലഭിച്ചവർ 31, സെപ്റ്റംബർ 1, 2 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ രക്ഷിതാൾക്കൊപ്പം അസൽ രേഖകൾ സഹിതം മെഡിക്കൽ കോളജ് ഓഫീസിൽ എത്തിച്ചേരണം.
മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തവർ സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് ഒരുമണിക്കുള്ളിൽ കോളജിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: https://www.gmcwyd.in, 0493-5299424.
District News
കല്പ്പറ്റ: സംസ്ഥാനത്ത് കോര്പറേഷന്, ബോര്ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില് പദവി പ്രതീക്ഷയില് നിരവധി നേതാക്കള്. യുഡിഎഫ് ഘടക കക്ഷികളില് കോണ്ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളിൽ ചിലരാണ് പദവികളില് പ്രധാനമായും വട്ടമിടുന്നത്.
കെപിസിസി ജനറല് സെക്രട്ടറി കെ.എല്. പൗലോസ്, എഐസിസി അംഗം എന്.ഡി. അപ്പച്ചന്, മുന് മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി മെംബര് പി.പി. ആലി, മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജന്, ജില്ലാ ജനറല് സെക്രട്ടറി ടി. മുഹമ്മദ് എന്നിവര് കോര്പറേഷനുകളിലോ ബോര്ഡുകളിലോ താക്കോല്സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരില് ചിലരാണ്. യുഡിഎഫുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്ട്ടി നേതാവ് സി.കെ. ജാനുവും ശുഭപ്രതീക്ഷയിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടുപ്പില് മാനന്തവാടി പട്ടികവര്ഗ സംവരണ മണ്ഡലത്തില് സ്ഥാനാര്ഥിത്വം ആഗ്രഹിച്ച ജാനുവിന് യുഡിഎഫ്-കോണ്ഗ്രസ് നേതൃത്വം ചില ഉറപ്പുകള് നല്കിയിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫിലെ പങ്കുവയ്പ് കഴിഞ്ഞ് പാര്ട്ടിതലങ്ങളിലാണ് കോര്പറേഷന്, ബോര്ഡ് സാരഥികളെയും മറ്റും തീരുമാനിക്കുക. ഏതെല്ലാം കോര്പറേഷനുകളും ബോര്ഡുകളും ഏതൊക്കെ പാര്ട്ടികള്ക്ക് എന്നതില് രണ്ടാഴ്ച മുമ്പ് ചേര്ന്ന യുഡിഎഫ് യോഗത്തില് പ്രാഥമിക ചര്ച്ച നടന്നതാണ്. അടുത്ത മുന്നണി നേതൃയോഗത്തില് പങ്കുവയ്പ്പില് അന്തിമ തീരുമാനത്തിന് സാധ്യത ഏറെയാണ്.
കോര്പറേഷന്, ബോര്ഡ് അധ്യക്ഷരെ തീരുമാനിക്കുമ്പോള് കെപിസിസി നേതൃത്വം വയനാടിന് പ്രത്യേക പരിഗണന നല്കുമെന്ന് കരുതുന്നവര് കോണ്ഗ്രസ് നിരയിലുണ്ട്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില് മാനന്തവാടിയും ബത്തേരിയും പട്ടികവര്ഗത്തിന് സംവരണം ചെയ്തതാണ്. ഏക ജനറല് മണ്ഡലമായ കല്പ്പറ്റയില് കോണ്ഗ്രസിന് മത്സരിക്കാന് അവസരം ലഭിച്ചപ്പോള് പുറമേനിന്നുള്ള ടി. സിദ്ദിഖിനാണ് നേതൃത്വം ടിക്കറ്റ് നല്കിയത്. സീനിയോരിറ്റിയും യോഗ്യതയും ഉണ്ടായിട്ടും കോണ്ഗ്രസ് ജില്ലാ ഘടകത്തിലെ ജനറല് വിഭാഗം നേതാക്കള്ക്ക് നിയമസഭയിലേക്ക് മത്സരിക്കാന് അവസരം ലഭിക്കാത്ത സ്ഥിതിയാണ്.
വയനാട് പാര്ലമെന്റ് മണ്ഡലത്തില് ജനവിധി തേടുന്നതിലും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്ക്ക് പരിഗണന ലഭിക്കുന്നില്ല. മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില് ഇതര ദേശക്കാരനായ എം.ഐ. ഷാനവാസാണ് കോണ്ഗ്രസ് സ്ഥാനാര്ഥിയായത്. പിന്നീട് പാര്ട്ടി അഖിലേന്ത്യ നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് മണ്ഡലത്തില് മത്സരിച്ചത്. വയനാട് പാര്ലമെന്റ് മണ്ഡലത്തില് ഒരുകൈ നോക്കുന്നതിനുള്ള അവസരം ജില്ലയിലെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ സ്വപ്നത്തില് പോലും ഇപ്പോഴില്ല. രാജ്യസഭയിലേക്കുള്ള നാമനിര്ദേശവും അവരുടെ ചിന്തകളില് ഇല്ല.
Kerala
കല്പ്പറ്റ: സംസ്ഥാനത്ത് കോര്പറേഷന്, ബോര്ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില് പദവി പ്രതീക്ഷയില് നിരവധി നേതാക്കള്. യുഡിഎഫ് ഘടക കക്ഷികളില് കോണ്ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളിൽ ചിലരാണ് പദവികളില് പ്രധാനമായും വട്ടമിടുന്നത്.
കെപിസിസി ജനറല് സെക്രട്ടറി കെ.എല്. പൗലോസ്, എഐസിസി അംഗം എന്.ഡി. അപ്പച്ചന്, മുന് മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി അംഗം പി.പി. ആലി, മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജന്, ജില്ലാ ജനറല് സെക്രട്ടറി ടി. മുഹമ്മദ് എന്നിവര് കോര്പറേഷനുകളിലോ ബോര്ഡുകളിലോ താക്കോല്സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരില് ചിലരാണ്.
യുഡിഎഫുമായി സഹകരിച്ച് പ്രവര്ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്ട്ടി നേതാവ് സി.കെ. ജാനുവും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടുപ്പില് മാനന്തവാടി പട്ടികവര്ഗ സംവരണ മണ്ഡലത്തില് സ്ഥാനാര്ഥിത്വം ആഗ്രഹിച്ച ജാനുവിന് യുഡിഎഫ്-കോണ്ഗ്രസ് നേതൃത്വം ചില ഉറപ്പുകള് നല്കിയിട്ടുണ്ടെന്നാണ് സൂചന.
യുഡിഎഫിലെ പങ്കുവയ്പ് കഴിഞ്ഞ് പാര്ട്ടിതലങ്ങളിലാണ് കോര്പറേഷന്, ബോര്ഡ് സാരഥികളെയും മറ്റും തീരുമാനിക്കുക. ഏതെല്ലാം കോര്പറേഷനുകളും ബോര്ഡുകളും ഏതൊക്കെ പാര്ട്ടികള്ക്ക് എന്നതില് രണ്ടാഴ്ച മുമ്പ് ചേര്ന്ന യുഡിഎഫ് യോഗത്തില് പ്രാഥമിക ചര്ച്ച നടന്നതാണ്. അടുത്ത മുന്നണി നേതൃയോഗത്തില് പങ്കുവയ്പ്പില് അന്തിമ തീരുമാനത്തിന് സാധ്യത ഏറെയാണ്.
കോര്പറേഷന്, ബോര്ഡ് അധ്യക്ഷരെ തീരുമാനിക്കുമ്പോള് കെപിസിസി നേതൃത്വം വയനാടിന് പ്രത്യേക പരിഗണന നല്കുമെന്ന് കരുതുന്നവര് കോണ്ഗ്രസ് നിരയിലുണ്ട്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില് മാനന്തവാടിയും ബത്തേരിയും പട്ടികവര്ഗത്തിന് സംവരണം ചെയ്തതാണ്.
ഏക ജനറല് മണ്ഡലമായ കല്പ്പറ്റയില് കോണ്ഗ്രസിന് മത്സരിക്കാന് അവസരം ലഭിച്ചപ്പോള് പുറമേനിന്നുള്ള ടി. സിദ്ദിഖിനാണ് നേതൃത്വം ടിക്കറ്റ് നല്കിയത്. സീനിയോരിറ്റിയും യോഗ്യതയും ഉണ്ടായിട്ടും കോണ്ഗ്രസ് ജില്ലാ ഘടകത്തിലെ ജനറല് വിഭാഗം നേതാക്കള്ക്ക് നിയമസഭയിലേക്ക് മത്സരിക്കാന് അവസരം ലഭിക്കാത്ത സ്ഥിതിയാണ്.
വയനാട് പാര്ലമെന്റ് മണ്ഡലത്തില് ജനവിധി തേടുന്നതിലും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള്ക്ക് പരിഗണന ലഭിക്കുന്നില്ല. മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില് ഇതര ദേശക്കാരനായ എം.ഐ. ഷാനവാസാണ് കോണ്ഗ്രസ് സ്ഥാനാര്ഥിയായത്. പിന്നീട് പാര്ട്ടി അഖിലേന്ത്യ നേതാക്കളായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് മണ്ഡലത്തില് മത്സരിച്ചത്.
വയനാട് പാര്ലമെന്റ് മണ്ഡലത്തില് ഒരുകൈ നോക്കുന്നതിനുള്ള അവസരം ജില്ലയിലെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ സ്വപ്നത്തില് പോലും ഇപ്പോഴില്ല. രാജ്യസഭയിലേക്കുള്ള നാമനിര്ദേശവും അവരുടെ ചിന്തകളില് ഇല്ല.
District News
കൽപ്പറ്റ: സിപിഐ (എംഎൽ), എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ കമ്മിറ്റികൾ സംയുക്തമായി "പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും’ എന്ന വിഷയത്തിൽ എംജിടി ഹാളിൽ സെമിനാർ നടത്തി.
സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. എല്ലാ പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ശക്തികൾ പൊളിറ്റിക്കൽ എക്സിക്യുട്ടീവുകളുടെ ഒത്താശയോടെ രാജ്യത്ത് സ്വൈരവിഹാരം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ ആദിവാസികളും പരന്പരാഗത കർഷകരും അവകാശ നിഷേധം നേരിടുകയാണ്. ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളിൽ പലതും പരിസ്ഥിതി സൗഹൃദമല്ലെന്നും അഡ്വ. പൗരൻ പറഞ്ഞു. സിപിഐ (എംഎൽ) ജില്ലാ സെക്രട്ടറി സാം പി. മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. സബ് ജഡ്ജ് എം. രമേശൻ, അഡ്വ. പി. ചാത്തുകുട്ടി, ഇ.പി. അനിൽ, എൻ. ബാദുഷ, വി.പി. വർക്കി, അഡ്വ. ലൂസി കളപ്പുര, കെ.എൻ. പ്രേമലത, കെ.വി. ഗോകുൽദാസ്, അജിത് അന്പലവയൽ, എംഎൽപിഐ (റെഡ്ഫ്ളാഗ്) ജില്ലാ സെക്രട്ടറി എ.എൻ. സലിംകുമാർ, ഇ.ജെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.
Editorial
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
Kerala
മാനന്തവാടി: ജോലിക്കിടെ കെട്ടിടത്തില്നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്രാമ്പിക്കല് ബാപ്പു-നബീസ ദമ്പതികളുടെ മകന് സെയ്തലവിയാണ്(44)കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരിച്ചത്.
കഴിഞ്ഞയാഴ്ച പീച്ചംകോടിന് സമീപം ജോലിക്കിടെയാണ് സെയ്തലവി അപകടത്തില്പ്പെട്ടത്. ഭാര്യ: ഖൗലത്ത്. സഹോദരങ്ങള്: ഷറഫുദീന്, ഉമ്മു ഖുല്സു, ഹസീന, സുലൈഖ,ആരിഫ.
Kerala
കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്.
പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്ഥിരമായി പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നത്.
Kerala
കൽപറ്റ: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നിലവിൽ ജില്ലയിലുള്ള യാത്രികർ സുരക്ഷിത ഇടങ്ങളിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
മഴയുടെ ശക്തി കുറയുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും അനാവശ്യമായി പുറത്തിറങ്ങുന്നതും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതും കുളിക്കുന്നതും അപകടകരമായതിനാൽ ആരും ഇതിന് തുനിയരുത്. ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു
കനത്ത മഴയെത്തുടർന്ന് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തത് അതിതീവ്ര മഴയാണ്.
ജില്ലയിൽ നിന്ന് കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വയനാട്ടിലേക്കും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഭാരവാഹനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനം പാടില്ല.
ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് വയനാട് ജില്ലയിലെ അങ്കണവാടികള്, മത പഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, സ്പെഷല് ക്ലാസുകള്, പ്രഫഷനല് കോളജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റസിഡന്ഷ്യല് സ്കൂളുകൾക്കും, റസിഡന്ഷ്യല് കോളജുകള്ക്കും അവധി ബാധകമല്ല.
Kerala
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശിനയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളജുകൾക്കും അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാം.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം.
അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
വയനാട്: ജില്ലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനമേഖലയിൽ 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിംഗ് നടപ്പാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൽപ്പറ്റയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം അറിയിച്ചത്. കേടായ 25 കിലോമീറ്റർ ഫെൻസിംഗ് കൂടി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും.
വനപ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും വാഹകശേഷിയും ശാസ്ത്രീയമായി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവ, ആന എന്നിവയുടെ കൃത്യമായ കണക്കെടുപ്പ് ഇതിന്റെ ഭാഗമായി നടക്കും. പിടികൂടുന്ന കടുവകളെ ഇതര ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഓഗസ്റ്റ് ആറിന് പാലക്കാട് ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നാല് പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകളെക്കൂടി നിയമിക്കും. വനമേഖലയിലെ 100 കിലോമീറ്റർ റോഡുകൾ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കും. വനപാലകർക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളും നൽകും.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ജനജാഗ്രത സമിതികളുടെയും കൂട്ടായ്മ ഉറപ്പാക്കും. കർഷകരുടെ ഭൂമി പൂർണ്ണമായും അവർക്ക് ലഭിക്കുമെന്നും വനഭൂമി സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി വനം വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, കേസുകളുടെ തീർപ്പാക്കൽ, ഭൂമിയുടെ എൻഒസി സംബന്ധമായ തടസങ്ങൾ എന്നിവ ഈ അദാലത്തുകളിലൂടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ മത പഠന ക്ലാസുകള്, ട്യൂഷന് സെന്ററുകള്, സ്പെഷ്യല് ക്ലാസുകള്, പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
റസിഡന്ഷ്യൽ സ്കൂള്, റസിഡന്ഷ്യൽ കോളജുകള് എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
കല്പ്പറ്റ: വടകര ലഹരി കേസില് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജില് കുര്യാക്കോസില് നിന്നാണ് നിര്ണായക വിവരങ്ങള് ലഭിച്ചത്. വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ ബാങ്ക് വിവരങ്ങള് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസിൽ മറ്റൊരു യുവതി കൂടി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ ബംഗളൂരുവിലാണെന്നാണ് റിപ്പോർട്ടുകൾ.
റിമാന്ഡില് കഴിയുന്ന കാവ്യ, കീര്ത്തന എന്നിവരെ കസ്റ്റഡിയില് ആവശ്യപ്പെട്ട് സമര്പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിനെയും കസ്റ്റഡിയില് ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്പ്പിക്കും.
Kerala
കല്പ്പറ്റ: തുരങ്കപാത നിര്മാണ പ്രദേശത്തെ കള്ളാടിക്കടുത്ത് കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുരിതബാധിത പ്രദേശം സന്ദര്ശിക്കും.
സംസ്ഥാന ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഡോ.പി. പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞന് ഡോ.സി.പി. രാജേന്ദ്രന്, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്മിഷ്ഠ സിംഗ് (ഐഐടി,പാലക്കാട്), ജിയോ ടെക്നിക്കല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.ശ്രീവത്സ കൊളത്തായര്(എന്ഐടി, കര്ണാടക), സ്ട്രക്ചറല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.എം. മധു കാര്ത്തിക് (ഐഐടി,പാലക്കാട്), ടണല് എന്ജിനിയറിംഗ് വിദഗ്ധന് ഡോ.അങ്കേഷ് കുമാര്(ഐഐടി, പാലക്കാട്) എന്നിവരടങ്ങുന്നതാണു വിദഗ്ധസംഘം.
ദുരന്തകാരണം, കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് നല്കിയ പരിസ്ഥിതി അനുമതി, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നല്കിയ അനുമതികള്, കരാര് സ്ഥാപനം വ്യവസ്ഥകള് പാലിക്കുന്നതില് വീഴ്ച വരുത്തിയെന്ന ആരോപണം, തുരങ്കപാത നിര്മാണ മേഖലയിലെ സുരക്ഷാവീഴ്ചകള്, സാങ്കേതികപിഴവുകള്, പരിസ്ഥിതി അനുമതി നടപ്പാക്കല് എന്നിവ സമിതി പരിശോധിക്കും.
അന്വേഷണം പൂര്ത്തിയാക്കി ഒരു മാസത്തിനകം സമിതി സര്ക്കാരിനു റിപ്പോര്ട്ട് സമര്പ്പിക്കും.
Kerala
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.
ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.
കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു
District News
സുല്ത്താന് ബത്തേരി: കര്ണാടകയിലെ ഗുണ്ടല്പേട്ടിന് സമീപമുള്ള മധൂര്, കക്കല്ത്തുണ്ടി, ബേഗൂര് എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കുളങ്ങളില് താമരപ്പൂ കൃഷി വ്യാപകമാകുന്നു.
താമരപ്പൂ കൃഷിയിലേക്ക് പുതുതായി തിരിഞ്ഞ കര്ഷകര് നിരവധി. കാലാവസ്ഥാവ്യതിയാനത്തെുടര്ന്നു കൃഷിരീതികളിലുണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് താമരപ്പൂ കൃഷിക്ക് പ്രിയമറിയത്. മെച്ചപ്പെട്ട വരുമാനമാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്നു കര്ഷകര് പറയുന്നു.
പ്രതിദിനം 50 മുതല് 100 വരെ പൂക്കള് വിപണിയിലെത്തിക്കുന്ന കര്ഷകരുണ്ട്. ബംഗളൂരുവാണ് താമരപ്പൂക്കളുടെ പ്രധാന വിപണി. നിറം,വലിപ്പം, ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ഒരു പൂവിന് 50 മുതല് 80 വരെ രൂപ വില ലഭിക്കുന്നുണ്ട്.
ക്ഷേത്രങ്ങളില് പൂജകളിലും വിവാഹച്ചടങ്ങുകളിലും താമരപ്പൂക്കള് ഉപയോഗിക്കുന്നുണ്ട്.
താമരപ്പൂ കൃഷിക്ക് യോജിച്ചതാണ് മധൂര്, കക്കല്ത്തുണ്ടി, ബേഗൂര് തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥ. ഇവിടങ്ങളില് ജലസമൃദ്ധമായ കുളങ്ങളും ധാരാളമുണ്ട്.
District News
മാനന്തവാടി: ആലാറ്റിൽ നിർമല എൽപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി "ബിയോണ്ട് ദ ബസ്’ ലോഗോ പ്രകാശനവും ബോധവത്കരണവും സംഘടിപ്പിച്ചു. ലോഗോ പ്രകാശനം തലപ്പുഴ എസ്ഐ അഹമ്മദ് ഇർഫാൻ നിർവഹിച്ചു.
ബോധവത്കരണം മാനേജർ ഫാ. ബാബു കക്കാട്ടിക്കാലായിൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് സോണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
സിപിഒ അണ്ണൻ സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് ബീന ജോസഫ് സ്വാഗതം പറഞ്ഞു. അധ്യാപകരും പിടിഎ പ്രതിനിധികളും ലഹരിവിരുദ്ധ സന്ദേശം കൈമാറി. ലഹരിപ്പിശാചിനെ കത്തിക്കൽ, ലഹരിവിരുദ്ധ പോസ്റ്റർ നിർമാണം, ലഹരിക്കെതിരേ മുദ്രാവാക്യം മുഴക്കൽ എന്നിവ നടന്നു.
District News
കല്പ്പറ്റ: സര്വീസ് പെന്ഷന് വ്യവസ്ഥകള് തകര്ക്കുന്ന തരത്തില് കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന പെന്ഷന് വാലിഡേഷന് നിയമം പിന്വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് യൂണിയന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. നാരായണന് നമ്പ്യാര് അധ്യക്ഷത വഹിച്ചു."ലേബര് കോഡുകളും പെന്ഷന് വാലിഡേഷന് നിയമവും ഉയര്ത്തുന്ന വെല്ലുവിളികള്' എന്ന വിഷയത്തില് ഐപ്സോ ജില്ലാ പ്രസിഡന്റ് എസ്. അജയകുമാര് പ്രഭാഷണം നടത്തി.
പെന്ഷന് വാലിഡേഷന്, പിഎഫ്ആര്ഡിഎ നിയമങ്ങള് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിയു ഇന്ത്യന് പ്രസിഡന്റിന് സമര്പ്പിക്കുന്ന ഭീമ ഹര്ജിയിലേക്ക് ജില്ലയില്നിന്നു സമാഹരിച്ച ഒപ്പുകള് സി. അപ്പുക്കുട്ടിക്ക് ജില്ലാ രക്ഷാധികാരി പി.പി. ഗോപാലകൃഷ്ണന് കൈമാറി. ജില്ലാ സെക്രട്ടറി എം.ജി. രാജന് ട്രഷറര് ഇ.കെ. ജയരാജന് എന്നിവർ സംസാരിച്ചു.
District News
വൈത്തിരി: രൂക്ഷമായ പുലിശല്യം പെരുന്തട്ട നിവാസികളെ വലയ്ക്കുന്നു. മാസങ്ങളായി പ്രദേശത്ത് പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം രാത്രി സനോജ് എന്ന യുവാവ് പുലി ആക്രമണത്തില്നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പൊഴുതന സ്വദേശിയായ സനോജ് ജോലി കഴിഞ്ഞ് രാത്രി ബൈക്കില് വീട്ടിലേക്ക് പോകുന്നതിനിടെ റോഡരികിലെ കാട്ടില്നിന്ന് പുലി ചാടിവീഴുകയായിരുന്നു. ബൈക്കിന്റെ വേഗത കൂട്ടിയതാണ് പുലിയുടെ ആക്രമണത്തില്നിന്നു രക്ഷപ്പെടുന്നതിന് സഹായമായത്. എന്നാല് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നിസാര പരിക്കേറ്റു.
ഉപജീവനത്തിന് കന്നുകാലികളെ വളര്ത്തുന്ന നിരവധി കുടുംബങ്ങള് പെരുന്തട്ടയിലുണ്ട്. സമീപകാലത്ത് നിരവധി വളര്ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചത്. സന്ധ്യകഴിഞ്ഞാല് സുരക്ഷിതമായി വീടിന് പുറത്തിറങ്ങാന് കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്. കുട്ടികളെ സ്കൂളില് വിടാന് രക്ഷിതാക്കള് ഭയക്കുകയാണ്.
പുലിസാന്നിധ്യം വനം ഉദ്യോഗസ്ഥര് സ്ഥിരീകരിച്ചെങ്കിലും പിടികൂടാന് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പ്രതിഷേധം ശക്തമായതിനെത്തുടര്ന്നാണ് നിരീക്ഷണത്തിന് കാമറകള് സ്ഥാപിച്ചത്. പുലിയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിശല്യത്തിന് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.
District News
സുല്ത്താന് ബത്തേരി: വയനാട്ടില് ഇഞ്ചിക്കൃഷി ചെയ്യുന്ന കര്ഷകരുടെ എണ്ണം കുറയുന്നു. ഒരുകാലത്ത് വ്യാപകമായിരുന്ന ഇഞ്ചിക്കൃഷി ജില്ലയില് നിലവില് നാമമാത്രമാണ്.
തുടര്ച്ചയായ രോഗബാധ, കീടാക്രമണം, വിലത്തകര്ച്ച, വന്യമൃഗശല്യം എന്നിവയാണ് കര്ഷകരെ ഇഞ്ചിക്കൃഷിയില്നിന്ന് അകറ്റിയത്.
ഇഞ്ചിക്കൃഷി പൂര്ണമായും ഉപേക്ഷിച്ച കര്ഷകര് നിരവധിയാണ്. ചിലര് വീട്ടാവശ്യത്തിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇലമഞ്ഞളിപ്പ്, തണ്ടുചീയല് തുടങ്ങിയ രോഗങ്ങള് ഇഞ്ചിക്കര്ഷകര്ക്ക് വലിയ നഷ്ടമാണ് വരുത്തിയത്.
ഇഞ്ചി മുളച്ചുതുടങ്ങുന്ന ഘട്ടത്തില്ത്തന്നെ കൂട്ടമായി എത്തുന്ന കുരങ്ങുകള് നശിപ്പിക്കുന്നതും തിരിച്ചടിയായി. രാവും പകലും കാവല് നിന്നിട്ടും വിള സംരക്ഷിക്കാന് കഴിയാത്ത സാഹചര്യം പല കര്ഷകരെയും കൃഷിയില്നിന്ന് പിന്തിരിപ്പിച്ചു. വിപണിയില് ഇഞ്ചിക്ക് മെച്ചപ്പെട്ട വിലയാണ് ഇപ്പോഴുള്ളത്. ചാക്കിന് (60 കിലോഗ്രാം) 7,500 മുതല് 8,000 രൂപ വരെയാണ് വില. ചില്ലറ വിപണിയില് ഇഞ്ചി കിലോഗ്രാമിന് 160 രൂപ വരെയും മൊത്തവിപണിയില് 120-130 രൂപയും വിലയുണ്ട്.
എന്നാല് വില്ക്കാന് ഉത്പന്നമില്ലാത്തതിനാല് ഇതിന്റെ പ്രയോജനം കര്ഷകര്ക്ക് ലഭിക്കുന്നില്ല. നിരവധി മലയാളികള് കര്ണാടകയിലും തമിഴ്നാട്ടിലും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി നടത്തുന്നുണ്ട്. ഇവരെയും രോഗവ്യാപനം ബാധിച്ചിരിക്കയാണ്.
District News
ഗൂഡല്ലൂര്: കേരള സര്ക്കാര് പ്രിയദര്ശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ നീലഗിരിയിലെ മസിനഗുഡിയില് വിനോദസഞ്ചാരത്തിനെത്തുന്ന മലയാളി വനിതകളുടെ എണ്ണം വര്ധിച്ചു.
തൃശൂര്, പെരിന്തല്മണ്ണ, പാലക്കാട്, നിലമ്പൂര്, കോഴിക്കോട്, ബത്തേരി എന്നിവിടങ്ങളില്നിന്നു നീലഗിരിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്ടിസി ബസുകളില് മിക്കതും പ്രിയദര്ശിനി സൗജന്യയാത്ര അനുവദിച്ചതാണ്. സ്വന്തം നാടുകളില്നിന്നു ടിക്കറ്റ് ചെലവില്ലാതെ ഗൂഡല്ലൂരിലെത്തുന്ന സ്ത്രീകള് ഏതാനും കിലോമീറ്റര് മാത്രം അകലെയുള്ള മസിനഗുഡി സന്ദര്ശിച്ചശേഷമാണ് മടങ്ങുന്നത്.
നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി. പ്രകൃതി സൗന്ദര്യവും വന്യജീവികളെ തൊട്ടടുത്ത് കാണാന് ഉതകുന്ന കാനന സവാരിയും മസിനഗുഡിയുടെ മുഖ്യആകര്ഷണങ്ങളാണ്.
കൂടുതല് മലയാളി സ്ത്രീകള് എത്തിത്തുടങ്ങിയതോടെ മസിനഗുഡിയിലെ കടകളില് നീലഗിരി ചായപ്പൊടി, ഊട്ടി വര്ക്കി, നാടന് തേന് തുടങ്ങിയവയുടെ വില്പന വര്ധിച്ചതായി വ്യാപാരികള് പറഞ്ഞു.
District News
പുല്പ്പള്ളി: സ്കൂള് കായികമേള അത്തലോണ് 26 ന്റേയും ലഹരി വിരുദ്ധ മാസാചരണത്തിന്റെയും ഭാഗമായി പെരിക്കല്ലൂര് ടൗണില് നിന്നും കബനിഗിരി സ്കൂളിലേക്ക് ലഹരി വിരുദ്ധ ദീപശിഖ പ്രയാണം നടത്തി.
കഴിഞ്ഞ വര്ഷം സംസ്ഥാന സ്കൂള് കായിക മേളയില് പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രയാണം. ദീപശിഖ പ്രയാണ യാത്രയുടെ ഉദ്ഘാടനം പെരിക്കല്ലൂര് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. എബിന് ദീപശിഖ തെളിയിച്ച് നിര്വഹിച്ചു.
തുടര്ന്ന് സ്കൂളില് എത്തി ചേര്ന്ന ദീപശിഖയില് നിന്നും സ്കൂള് മാനേജര് ഫാ. ജോണി കല്ലുപുര ദീപശിഖ ഏറ്റുവാങ്ങി സ്കൂളില് തയാറാക്കിയിരുന്ന ദീപശിഖയില് തീ പകര്ന്നു.
പുല്പ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.ജെ. ബെന്നി സല്യൂട്ട് സ്വീകരിച്ചു.
മുള്ളന്കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്, പി.ജെ. ജോണ്സണ്, എംപിടിഎ പ്രസിഡന്റ് സോജി തോമസ്, സ്കൂള് ഹെഡ് മാസ്റ്റര് എ.ടി. ഷാജി, സീനിയര് അധ്യാപിക ഷിജി തോമസ്, അധ്യാപകരായ എം.ടി. ബിനു, എം.എം. ആന്റണി, ആല്ബിന് കെ. കുര്യന് തുടങ്ങിയവര് നേതൃത്വം നല്കി.
District News
മേപ്പാടി: മീനാക്ഷിയില് ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചില് ദുരന്തത്തെത്തുടര്ന്ന് തൊള്ളായിരംകണ്ടി വിനോദ സഞ്ചാര മേഖലയ്ക്ക് ജില്ലാ ഭരണകൂടം ഏര്പ്പെടുത്തിയ വിലക്ക് പിന്വലിക്കണമെന്ന് ആവശ്യമുയര്ന്നു.
പ്രധാനമായും തൊള്ളായിരം കണ്ടിയിലേക്ക് ഓഫ് റോഡ് സര്വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവര്മാരില് നിന്നാണ് ഈ ആവശ്യമുയരുന്നത്. 200ല്പ്പരം ജീപ്പുകളാണ് ഇവിടെ സര്വീസ് നടത്തിയിരുന്നത്. അവരുടെയെല്ലാം വരുമാനമാണ് ഇപ്പോള് മുടങ്ങിയിരിക്കുന്നത്. കൂടാതെ തൊള്ളായിരംകണ്ടി പരിസരങ്ങളിലായി പ്രവൃത്തിക്കുന്ന 20 ഓളം റിസോര്ട്ടുകളിലായി 300ല്പ്പരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.
നിരോധനംമൂലം ഇവരുടെ ജോലിയും വരുമാനവും നഷ്ടമായിരിക്കുകയാണ്. മേഖലയിലെ സൂചിപ്പാറ, അട്ടമല വിനോദ സഞ്ചാരകേന്ദ്രങ്ങള്ക്ക് വിലക്കില്ലെങ്കിലും മീനാക്ഷി പാലത്തിലെ ഗതാഗത നിയന്ത്രണംമൂലം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മഴ കുറഞ്ഞ സാഹചര്യത്തില് നിയന്ത്രണം ഒഴിവാക്കുകയും സഞ്ചാരികള്ക്ക് വരാനുള്ള സൗകര്യമൊരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളെ ആശ്രയിച്ച് വ്യാപാരം നടത്തിയിരുന്ന നിരവധി ചെറുകിട സ്ഥാപനങ്ങളും നിരോധനംമൂലം പ്രതിസന്ധിയിലായിട്ടുണ്ട്. നിരോധനം പിന്വലിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം എന്നതാണ് മേഖലയില് നിന്നുയരുന്ന അഭിപ്രായം.
District News
പുല്പ്പള്ളി: വാഹനത്തിരക്കേറിയ പുല്പ്പള്ളി - താന്നിത്തെരുവ് ജംഗ്ഷനില് ട്രാഫിക്ക് ഐലന്ഡ് സ്ഥാപിക്കാന് നടപടി വേണമെന്ന്. ചെറ്റപ്പാലം-കാപ്പിസെറ്റ്, ഷെഡ്-താന്നിത്തെരുവ്, പുല്പ്പള്ളി-തന്നിത്തെരുവ്,
താഴെയങ്ങാടി-പാലമൂല, സുരഭിക്കവല-താന്നിത്തെരുവ് എന്നീ അഞ്ച് റോഡുകള് സംഗമിക്കുന്ന സ്ഥലമാണ് താന്നിത്തെരുവ് ജംഗ്ഷന്. ഇതിനുപുറമേ പഴശിരാജ കോളേജ്, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്, കൃപാലയ സ്പെഷല് സ്കൂള് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാര്ഥികള് ഇതുവഴിയാണ് കടന്നുപോകുന്നത്.
ട്രാഫിക്ക് ഐലന്ഡ് സ്ഥാപിച്ചാല് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും അപകടങ്ങള് ഒഴിവാക്കാനും കഴിയും. കാപ്പിസെറ്റ്-പുല്പ്പള്ളി-പയ്യമ്പള്ളി റോഡ് പുനര്നിര്മിച്ച് ഗതാഗത യോഗ്യമാക്കിയതോടെ നിരവധി വാഹനങ്ങള് ഇതുവഴിയാണ് കടന്നുപോകുന്നത്.
മുള്ളന്കൊല്ലി, പെരിക്കല്ലൂര്, മരക്കടവ്, പാടിച്ചിറ, സീതാമൗണ്ട് ഭാഗങ്ങളില് നിന്നുള്ളവര് ടൗണിലെത്താതെ എളുപ്പത്തില് ബത്തേരി, കല്പ്പറ്റ ഭാഗങ്ങളിലേക്ക് പോകാന് ആശ്രയിക്കുന്ന മുള്ളന്കൊല്ലി-ഷെഡ് റോഡും ഇതുവഴിയാണ് കടന്നുപോകുന്നത്.
വാഹനത്തിരക്കേറിയത് മൂലം ഇതുവഴി വിദ്യാര്ഥികളടക്കമുള്ള കാല്നട യാത്രക്കാര്ക്ക് റോഡ് മുറിച്ചുകടക്കാന് കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാന് താന്നിത്തെരുവ് ജംഗ്ഷനില് ട്രാഫിക് ഐലന്ഡ് സ്ഥാപിക്കാന് പിഡബ്ല്യുഡി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെയും എൽ നിനോ പോലുള്ള പ്രതിഭാസങ്ങളെയും പ്രതിരോധിക്കാൻ കർഷകർ സമാന്തര കൃഷിരീതികൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ.
ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷയും ഉപജീവനമാർഗങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി പുത്തൂർവയലിൽ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവും ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയവും സംയുക്തമായി തെരഞ്ഞെടുത്ത പട്ടികവർഗ കർഷകർക്ക് സംഘടിപ്പിച്ച ഏകദിന കൃഷി പരിശീലനവും വിത്തുവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കിഴങ്ങുവർഗ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്നും കർഷകരുടെ അതിജീവനത്തിന് ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗവേഷണനിലയം ഡയറക്ടർ ഡോ. നീരജ് യു. ജോഷി അധ്യക്ഷത വഹിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം നോഡൽ ഓഫീസർ ഡോ. എം.ആർ. സജീവ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ പ്രസംഗിച്ചു. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ച മെച്ചപ്പെടുത്തിയ മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളുടെ ശാസ്ത്രീയമായ കൃഷിരീതി, പരിപാലനം, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം നടന്നു.
ഡോ.എൻ.എസ്. സജീവ്, ഡോ.കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കിഴങ്ങുവിളകളുടെ ത്വരിതഗതിയിലുള്ള വിത്തുത്പാദനത്തിനായുള്ള "മിനിസെറ്റ് രീതിയെക്കുറിച്ച്’സതീശൻ വിശദീകരിച്ചു ഗവേഷണ നിലയം സീനിയർ ഫെല്ലോ ഡോ. സി. തന്പാൻ പ്രോജക്ട് കോ ഓർഡിനേറ്റർ സി.പി. സനിൽ എന്നിവർ സംസാരിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയുടെ നടീൽ വസ്തുക്കളും ജൈവകീടനാശിനിയും വിതരണം ചെയ്തു.
District News
സുല്ത്താന് ബത്തേരി: വനഗ്രാമങ്ങളിലെ നെല് കര്ഷകര്ക്ക് ഇനി കാവല്കാലമാണ്. നിലമൊരുക്കി വിത്ത് വിതച്ചതുമുതല് നെല്ല് കൊയ്തെടുക്കുന്നതുവരെ ഇവര്ക്കിനി ഉറക്കവും വിശ്രമവുമില്ലാത്ത രാപകലുകളാണ്.
വിത്ത് കൊത്തിത്തിന്നാനെത്തുന്ന കിളികളെ അകറ്റാനാണ് കര്ഷകര് ഇപ്പോള് പകല്സമയങ്ങളില് കാവല് നില്ക്കുന്നത്. പാടത്ത് എത്തുന്ന കുരുവി, പ്രാവ്, മയില് അടക്കമുള്ളവയെ ശബ്ദമുണ്ടാക്കിയും പ്ലാസ്റ്റിക് വലിച്ചുകെട്ടിയുമൊക്കെയാണ് ഓടിക്കുക. വിത്ത് മുളച്ചുപൊന്തുന്നതോടെ മാന്, കാട്ടാട് അടക്കമുളളവയുടെ ശല്യവും രൂക്ഷമാകും.
ഇതോടെ കാവല്മാടമൊരുക്കി രാത്രികാലങ്ങളിലേക്കും കാവല് നീളും. പിന്നീട് കതിര് വീഴുന്നതോടെ കാട്ടാന, കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യവും വര്ധിക്കും. ഇതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കര്ഷകര് കാവല് നില്ക്കുക. വനാതിര്ത്തികളില് പ്രതിരോധ സംവിധാനങ്ങള് ഉണ്ടെങ്കിലും മാന്, കാട്ടാട്, കാട്ടുപന്നി എന്നിവ ഇതെല്ലാം മറികടന്ന് പാടത്തെത്തും.
കാട്ടാനകള് പ്രതിരോധകിടങ്ങ് ചെറുതായി ഇടിച്ചും തൂക്ക് ഫെന്സിംഗിനു മുകളിലേക്ക് മരം തള്ളിയിട്ടുമൊക്കെയാണ് കൃഷിയിടത്തിലെത്തുക. കൃഷിയിടത്തിന് ചുറ്റും സ്വന്തം നിലയില് കര്ഷകര് ഫെന്സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വന്യമൃഗങ്ങള് നശിപ്പിക്കുകയാണ്.
കൃഷി ഉപേക്ഷിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ കര്ഷകര്. പതിറ്റാണ്ടുകളായി മനസറിഞ്ഞുചെയ്തുവരുന്നതാണ് കൃഷി. വന്യമൃഗശല്യമുണ്ടെങ്കിലും ഒട്ടുമിക്ക കുടുംബങ്ങളും കൃഷിയിടങ്ങള് തരിശിടാറില്ല. നഞ്ചകൃഷിയെങ്കിലും ഇറക്കി സ്വന്തം ആവശ്യത്തിനുള്ള നെല്ല് വിളയിക്കും.
പതിറ്റാണ്ടുകളായ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്ത നാട് വിട്ടെറിഞ്ഞ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിപ്രകാരം ലഭിക്കുന്ന തുശ്ചമായ തുകകൊണ്ട് എവിടെപോയി ജീവിക്കുമെന്നാണ് വനഗ്രാമത്തിലെ കുടുംബങ്ങള് ചോദിക്കുന്നത്.
District News
സുൽത്താൻ ബത്തേരി: റോട്ടറി ക്ലബ് സുൽത്താൻ ബത്തേരിയുടെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബത്തേരിയിൽ നടന്ന ചടങ്ങിൽ റോട്ടേറിയൻ ഡോ. അനിൽ മേലത് മുഖ്യാതിഥിയായിരുന്നു. എം.എസ്. ദിലീപ് പ്രസിഡന്റായും എബ്രയ്സ് തോമസ് സെക്രട്ടറിയായും ചുമതലയേറ്റു. ചടങ്ങിൽ സി.വി. മത്തായി, വി.വി. സണ്ണി വിളക്കുന്നേൽ, ഡോ. എ. സലിം, ടി.വി. പീറ്റർ, ടി.ആർ. രഞ്ജിത്ത്, എം.ടി. ഷാജി എന്നിവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി പുത്തുമല ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.എസ്. ദിലീപ് വിതരണോദ്ഘാടനം നിർവഹിച്ചു.
റോട്ടറി ഡിസ്ട്രിക്ടിന്റെ പ്രാഥമിക പദ്ധതികൾക്ക് അനുസൃതമായി "മൈ സിറ്റി, ഹെൽത്തി സിറ്റി, ക്ലീൻ സിറ്റി, ആക്സിഡന്റ് ഫ്രീ സിറ്റി, ബിസിനസ് ഫ്രണ്ട്ലി സിറ്റി, ഡ്രഗ് ഫ്രീ സിറ്റി, വിമണ് എംപവേർഡ് സിറ്റി, മില്ലേനിയൽ സിറ്റി’ എന്നീ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ഈ വർഷം വിവിധ സേവനജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
District News
സുല്ത്താന് ബത്തേരി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായി വനഗ്രാമത്തിലെ ഉന്നതി. നൂല്പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കാട്ടുനായ്ക്ക ഉന്നതിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല് പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നത്. നാളിതുവരെയായിട്ടും ഉന്നതിയിലേക്കെത്താന് വഴിയില്ല.
സ്വകാര്യവ്യക്തികളുടെ വയല്വരമ്പിലൂടെ വേണം ഇവര്ക്ക് പുറം ലോകത്തേക്കെത്താന്. മഴക്കാലങ്ങളില് ഇതുവഴിയുള്ള യാത്രയും തീരാദുരിതമാണ്. ഉന്നതിയില് നിന്ന് സ്കൂളില് പോകുന്ന കുട്ടികളുടെ പഠനത്തെയും വഴിയില്ലാത്തത് സാരമായി ബാധിച്ചിട്ടുണ്ട്. മഴപെയ്യുന്ന സമയങ്ങളില് വഴുക്കുള്ള വയല്വരമ്പ് താണ്ടി റോഡിലെത്തുമ്പോഴേക്കും സ്കൂള് വാഹനം പോയിട്ടുണ്ടാവുമെന്നും അന്നത്തെ പഠനം മുടങ്ങാറാണ് പതിവെന്നും ഉന്നതിവാസികള് പറയുന്നു. ഉന്നതിക്ക് മുന്നില് വനമാണ്.
ഇതുവഴി ഉന്നതിയിലേക്കെത്താന് ഒരു മണ്പാത ഉണ്ട്. എന്നാല് ഉന്നതിയെയും ഈപാതയെയും വേര്തിരിച്ചൊഴുകുന്ന തോടിനുകുറുകെ പാലമില്ലാത്തതും ദുരിതം കൂട്ടുകയാണ്. വേനല്കാലങ്ങളില് വെള്ളംകുറവായിരിക്കും. എന്നാല് മഴക്കാലങ്ങളില് തോട് കരകവിഞ്ഞൊഴുകും. ഈസമയങ്ങളില് ഇവര് ഒറ്റപ്പെടാറാണ് പതിവ്.
ഉന്നതിയില് ഏഴ് വീടുകളാണുള്ളത്. ഇവിടങ്ങളില് മുപ്പതിലേറെ അംഗങ്ങളുമുണ്ട്. ഇവര്ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാവശ്യമായ ശുദ്ധജലവും അന്യമാണ്. ഉന്നതിയില് കിണറുണ്ടെങ്കിലും ഇവയിലെ വെള്ളം മലിനമാണ്. മഞ്ഞകളറിലുള്ള വെള്ളം കോരിവച്ച് മൂന്നും നാലും ദിവസം കഴിഞ്ഞാണ് വസ്ത്രങ്ങള് അലക്കാനടക്കം ഉപയോഗിക്കുന്നത്.
മുന്മ്പ് ഷിഗെല്ല ബാധിച്ച് ഒരു കുട്ടി മരണപ്പെട്ട ഉന്നതികൂടിയാണ് പിലാക്കാവ് കാട്ടുനായ്ക്ക് ഊര്. നിലവില് ഒരു കിലോമീറ്റര് ദൂരം വയല്വരമ്പിലൂടെ സഞ്ചരിച്ചാണ് ഇവര് ശുദ്ധജലം ശേഖരിക്കുന്നത്. വയലിന് നടുവിലെ ഒരു കേണിയില് നിന്നാണ് ഇവര് ശുദ്ധജലം എടുക്കുന്നത്. മാറിമാറിവരുന്ന പ്രാദേശിക ഭരണകൂടത്തോട് നിരന്തരമാവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള് നിഷേധിക്കപ്പെടുകയാണെന്നും ഇനി ആരോട് തങ്ങളുടെ സങ്കടം പറയണമെന്നുമാണ് ഉന്നതിക്കാര് ആശങ്കപ്പെടുന്നത്.
District News
കല്പ്പറ്റ: ആനക്കാംപൊയില്-കള്ളാടി പദ്ധതി വാദികളില് ആശങ്കയുടെ വേരോട്ടം.
കാലങ്ങളായി വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന് ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന് സര്ക്കാര് കൈവിടുമോ എന്ന സംശയം ബലപ്പെടുകയാണ് പലരിലും.
കഴിഞ്ഞ ഏഴിന് കള്ളാടി മീനാക്ഷി പാലത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില് തുരങ്കപാത നിര്മാണം നിര്ത്തിവയ്പ്പിച്ചിരിക്കയാണ് സര്ക്കാര്. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്മാണത്തില് കരാര് സ്ഥാപനം വ്യവസ്ഥകള് ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്സ് എന്നിവ പരിശോധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കയാണ് സര്ക്കാര്.
വിദഗ്ധ സമിതി റിപ്പോര്ട്ട് സമര്പ്പിച്ചതിനുശേഷം മാത്രമേ തുരങ്ക നിര്മാണ ജോലികള് തുടരേണ്ടതുള്ളൂ എന്ന് സര്ക്കാര് ഉത്തരവായിട്ടുമുണ്ട്. റവന്യു ആന്ഡ് ഡിസാസ്റ്റര് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി കണ്വീനറായ വിദഗ്ധ സമിതിയുടെ റിപ്പോര്ട്ടിനെ ആശ്രയിച്ചായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി. പാരിസ്ഥിതികാനുമതിയിലും ഫോറസ്റ്റ് ക്ലിയറന്സിലും വിദഗ്ധ സമിതി അനൗചിത്യം കണ്ടെത്തിയാല് പദ്ധതിയുടെ കൂമ്പടയാന് സാധ്യത ഏറെയാണ്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായതിനുശേഷവും കള്ളാടി ദുരന്താനന്തരവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന് നടത്തിയ പ്രസ്താവനകളും തുരങ്കപാതാവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തിപരമായി തുരങ്ക പാത പദ്ധതിക്ക് എതിരാണെന്ന അഭിപ്രായമാണ് അവരില് പൊതുവെ.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്പ്പെടുന്ന കോ എക്സിസ്റ്റന്സ് കളക്ടീവ്, കേരള തുരങ്കപാത പദ്ധതിക്ക് എതിരാണ്. തെറ്റായ വിവരങ്ങള് നല്കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്നിന്നു പദ്ധതിയുടെ സ്റ്റേജ് വണ് ക്ലിയറന്സ് നേടിയതെന്ന ആരോപണം പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ചിരുന്നു.
തുരങ്കപാത പ്രവൃത്തി നടത്തേണ്ട പ്രദേശം റെഡ് സോണില് ഉള്പ്പെട്ടതാണ്. ഇക്കാര്യം മറച്ചുവച്ചും ജില്ലാ, സംസ്ഥാന ഡിസാസ്റ്റര് മാനേജ്മെന്റ് അഥോറിറ്റികളുടെ അഭിപ്രായങ്ങള് കണക്കിലെടുക്കാതെയും സത്യവാങ്മൂലം നല്കിയാണ് പദ്ധതിക്ക് കേന്ദ്രാനുതി നേടിയതെന്ന വാദവും സമിതി ഉയര്ത്തിയിരുന്നു ഇതിനകം നിരവധി ഉരുള് പൊട്ടല്-മണ്ണിടിച്ചില് ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം.
പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര് ആരോപിക്കുന്നുണ്ട്. കള്ളാടി മണ്ണിടിച്ചില് ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില് തുരങ്കപാത നിര്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്ട്ട് നല്കിയതും പരിസ്ഥിതി അനുമതിയടക്കം ക്ലിയറന്സുകള് നേടിയെടുക്കുന്നതിനു നടത്തിയ വഴിവിട്ട നീക്കങ്ങളും ഉള്പ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കോ എക്സിസ്റ്റന്സ് കളക്ടീവ്, കേരള അയച്ചിട്ടുണ്ട്. ഈ കത്ത് മുഖ്യമന്ത്രി ഗൗരവത്തില് എടുത്തോ എന്നതില് വ്യക്തതയായില്ല.
District News
മേപ്പാടി: കള്ളാടി തുരങ്കപാത നിര്മാണ മേഖലയില് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിനും നിര്മാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാന്വിദഗ്ധ സമിതി മണ്ണിടിച്ചില് മേഖല സന്ദര്ശിച്ചു.
കോഴിക്കോട് എന്ഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞന് ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിര്മാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.
തുരങ്കപാത നിര്മാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങള് കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്.
പരിസര ഭൂപ്രദേശങ്ങള് വിശദമായി നിരീക്ഷിക്കും. മേഖലയില് സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്ട്ട് സര്ക്കാറിന് സമര്പ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. റവന്യു വകുപ്പ് ദുരന്തനിവാരണ സ്പെഷല് സെക്രട്ടറി കെ. ജീവന് ബാബുവും ഇന്നലെ കള്ളാടി സന്ദര്ശിച്ചു. റവന്യു, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്, തുരങ്കപാത നിര്മാണ ചുമതലയുള്ള കൊങ്കണ് റെയില്വേ കരാറുകാരായ ദിലീപ് ബില്ഡ്കോണ് പ്രതിനിധികളുമായും വിദഗ്ധ സംഘം ചര്ച്ച നടത്തി.
നിര്മാണ മേഖലയില് കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങള്നിക്ഷേപിക്കാന് കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടര്ന്ന് മീനാക്ഷിപുഴയില് നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങള്, വാഹനങ്ങള്, കോണ്ക്രീറ്റ് ഭാഗങ്ങള് എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില് നടന്നു.
ദിലീപ് ബില്ഡ്കോണിന്റെ നേതൃത്വത്തില് മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള് പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര് ഡി.ആര്. മേഘശ്രീ, എഡിഎം കെ. അജീഷ്, സബ് കളക്ടര് അതുല് സാഗര്, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് എന്നിവര് സംഘത്തോടൊപ്പമുണ്ടായിരുന്നു.
District News
പുല്പ്പള്ളി: കബനിനദിക്കരയില് ചെണ്ടുമല്ലികള് പൂത്തത് വിസ്മയക്കാഴ്ചയായി. കര്ണാടകയിലെ ഗുണ്ടല്പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല് സമൃദ്ധമെങ്കിലും ഇത്തവണ എച്ച്ഡി കോട്ടയില് കൂടുതല് മേഖലകളില് ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്.
കേരള-കര്ണാടക അതിര്ത്തി പ്രദേശങ്ങളായ കര്ണാടകയിലെ വെള്ള, ഹാന്റ്പോസ്റ്റ്, എച്ച്ഡി കോട്ട എന്നിവിടങ്ങളിലാണ് ധാരാളമായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. കര്ഷകരില് ഏറെയും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇഞ്ചി,വാഴ കൃഷിയോടൊപ്പം തന്നെയാണ് മലയാളി കര്ഷകര് ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.
ഏക്കര് കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലി കൂട്ടത്തോടെ പൂത്തുനില്ക്കുന്നത് മനോഹരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ഗുണ്ടല്പേട്ടില് പൂക്കാലമായാല് സഞ്ചാരികളുടെ ഒഴുക്കാണ്. മുന്കാലങ്ങളില് നിന്ന് വിഭിന്നമായി മറ്റിടങ്ങളില് കൂടി ചെണ്ടുമല്ലി പാടമൊരുങ്ങിയതോടെ ഇവിടങ്ങളിലേക്കും സഞ്ചാരികള് കൂട്ടത്തോടെ ഒഴുകുകയാണ്. അവധിദിവസങ്ങളിലാണ് ഇതുവഴി മൈസൂരുവിലേക്കും മറ്റും പോകുന്ന സഞ്ചാരികള് ചെണ്ടുമല്ലി പാടങ്ങളില് സമയം ചിലവഴിക്കുന്നത്.
സാധാരണ ഗുണ്ടല്പേട്ടില് പാടങ്ങളില് ഇറങ്ങി ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പണം വാങ്ങാറുണ്ട്. എന്നാല് ഇവിടെ സൗജന്യമായി തന്നെ ആളുകള്ക്ക് പാടങ്ങളിലിറങ്ങി ഫോട്ടോയും വീഡിയോയും എടുക്കാം. പ്രധാനമായും പെയിന്റ് നിര്മാണത്തിനായാണ് ചെണ്ടുമല്ലി പൂക്കള് ഉപയോഗിക്കാറുള്ളത്. എന്നാല് ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാന് കൂടി ഉദ്ദേശിച്ചാണ് പല കര്ഷകരും ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ടുമല്ലി കൊണ്ടുപോകുന്നതിനായി പല പെയിന്റ് കമ്പനികളുമായി കര്ഷകര് കരാര് ഉറപ്പിച്ചു കഴിഞ്ഞു.
അടുത്തയാഴ്ച മുതല് വിളവെടുപ്പ് ആരംഭിക്കുന്ന വിധത്തില് പൂക്കള് പാകമായി കഴിഞ്ഞു. ഇഞ്ചി, വാഴ കൃഷിക്കായി ധാരാളമായി സ്ഥലം പാട്ടത്തിനെടുത്തിട്ട മലയാളി കര്ഷകരാണ് പരീക്ഷണാടിസ്ഥാനത്തില് പൂക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത് ലാഭമായാല് വരും വര്ഷങ്ങളിലും പൂകൃഷി തുടരാനാണ് പല കര്ഷകരുടെയും തീരുമാനം.
District News
കല്പ്പറ്റ: കള്ളാടി തുരങ്കപാത നിര്മാണ മേഖലയിലെ മണ്ണിടിച്ചിലില് രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന് കമ്പനിക്ക് നിര്ദേശം നല്കിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് ചേര്ന്ന അവലോകന യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില് റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിര്ദേശം നല്കിയത്.
അതേസമയം അപകടമേഖലയില് പരിശോധന നടത്താന് വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയില്, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങള് സംബന്ധിച്ച് റിപ്പോര്ട്ട് സമര്പ്പിക്കും.
അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് കഴിയുന്നവര്ക്ക് ആശ്വാസ ധനസഹായമായി സര്ക്കാര് രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കല് കെയര് യൂണിറ്റില് ചികിത്സയിലുള്ള മൂന്നുപേര്ക്ക് കമ്പനി അധിക തുക നല്കും. അപകടത്തില് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില് പത്ത് ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നല്കാന് നിര്ദേശം നല്കി.
ചൂരല്മലയില് നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്ഥികളെ എത്തിക്കുന്നതിന് സ്കൂള് ബസ്, കെഎസ്ആര്ടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമേ ചൂരല്മല ഭാഗത്ത് നിന്ന് ജീപ്പ് സര്വീസുകളുടെ എണ്ണം വര്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിരക്ഷാസേന പോലീസ് ഉദ്യോഗസ്ഥര്, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലില് മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകര്ന്നതിനാല് ഉടമസ്ഥര്ക്ക് പകരം വീട് കണ്ടെത്താന് മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളില് താഴ്ന്ന പ്രദേശങ്ങളില് താമസിക്കുന്നവരെ മാറ്റിപ്പാര്പ്പിക്കാന് ആവശ്യമായ ക്രമീകരണങ്ങള് ഉറപ്പാക്കാന് പദ്ധതി തയാറാക്കി സമര്പ്പിക്കാന് പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിര്ദേശം നല്കി. ദുരന്തത്തെ തുടര്ന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന് നല്കും.
അപകടത്തെ തുടര്ന്ന് താഴ്ന്ന പ്രദേശങ്ങളില് കുടിവെള്ളം തടസപ്പെട്ട സാഹചര്യത്തില് ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴല് കിണര്, അനുബന്ധ സൗകര്യങ്ങള് ഉറപ്പാക്കുന്നതുവരെ വാട്ടര് അഥോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഏകോപനം നടത്താന് പഞ്ചായത്തിനും യോഗത്തില് മന്ത്രി നിര്ദേശം നല്കി.
മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികള് സ്ഥാപിക്കാന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികള് നടത്താന് ജലസേചന വകുപ്പിന് ചുമതല നല്കി.
കളക്ടറേറ്റ് മിനികോണ്ഫറന്സ് ഹാളില് ചേര്ന്ന അവലോകന യോഗത്തില് ജില്ലാ കളക്ടര് ഡി.ആര്. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, എഡിഎം കെ. അജീഷ്, സബ്കളക്ടര് അതുല് സാഗര്, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, കമ്പനി പ്രതിനിധികള് എന്നിവര് യോഗത്തില് പങ്കെടുത്തു.
District News
കല്പ്പറ്റ: കള്ളാടിയില് മണ്ണിടിച്ചില് ദുരന്തത്തില് രക്ഷാപ്രവര്ത്തകര്ക്ക് സഹായമായി കേരളാ പോലീസിന്റെ മായയും മര്ഫിയും. ബല്ജിയം മലിനോയിസ് ഇനത്തില്പെട്ട കൊച്ചി സിറ്റിയിലെ കടാവര് നായകളായ ഇവര് മണ്ണിടിച്ചില് ദുരന്തമുണ്ടായത് മുതല് പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ്.
മണ്ണിനടിയില് കുടുങ്ങിപ്പോയ മൃതദേഹങ്ങള് മണത്തു കണ്ടുപിടിക്കാന് ഇവര് സഹായകമായി. മൃതദേഹങ്ങളും അവശിഷ്ടങ്ങളും മണ്ണില് നിന്നും മണത്തുപിടിച്ച് രക്ഷാപ്രവര്ത്തകരെ സഹായിക്കാന് ഇവയ്ക്ക് സാധിക്കും.
വിദഗ്ധ പരിശീലനം ലഭിച്ച ഇവരുടെ സഹായം മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടലിലും ലഭിച്ചിട്ടുണ്ട്. സിവില് പോലീസ് ഓഫീസര്മാരായ ജോര്ജ് മാനുവല്, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് പരിശീലകര്.
District News
പന്തല്ലൂര്: പന്തല്ലൂര് മുതല് ചേരമ്പാടി വരെയുള്ള പ്രധാന പാതയുടെ വശങ്ങളില് കാടുപിടിച്ചു കിടക്കുന്നത് വാഹനയാത്രക്കാരെയും ഡ്രൈവര്മാരെയും ദുരിതത്തിലാക്കുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേരങ്കോട് പഞ്ചായത്ത് ഭരണകൂടത്തിന് നാട്ടുകാര് പരാതി നല്കി. വനമേഖലയോട് ചേര്ന്നാണ് പന്തല്ലൂര് - ചേരമ്പാടി പാത സ്ഥിതി ചെയ്യുന്നത്.
ഇത്കാരണം യാത്രക്കാര് ഭീതിയിലാണ്. പാതയോരങ്ങളില് വളര്ന്നു നില്ക്കുന്ന കുറ്റിക്കാടുകളും ചെടികളും വെട്ടിമാറ്റാന് പൊതുമരാമത്ത് വകുപ്പ് ഏറെ നാളായി തയാറായിട്ടില്ലെന്ന് നാട്ടുകാര് ആരോപിച്ചു. ഇതുമൂലം എതിര്ദിശയില് നിന്ന് വരുന്ന വാഹനങ്ങള് കാണാന് കഴിയാത്തതിനാല് അപകടം സംഭവിക്കുമോ എന്ന ഭീതിയോടെ യാത്ര ചെയ്യേണ്ട സാഹചര്യവുമാണ്.
കാട്ടാനകള് ഉള്പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലായുള്ള പാതയാണിത്. പാതയോരങ്ങളില് കാട് വളര്ന്നു നില്ക്കുന്നതിനാല് വന്യമൃഗങ്ങള് റോഡിനടുത്തേക്ക് വരുന്നത് വാഹനയാത്രക്കാര്ക്ക് തിരിച്ചറിയാന് സാധിക്കുന്നില്ല. ആനകള് റോഡിലേക്ക് ഇറങ്ങിവരുന്നത് വലിയ അപകടങ്ങള്ക്ക് കാരണമാകുമെന്നും നാട്ടുകാര് ആശങ്കപ്പെടുന്നു.
ഈ ദുരവസ്ഥ കണക്കിലെടുത്ത് പന്തല്ലൂര് - ചേരമ്പാടി പാതയോരത്തെ കാടുകള് അടിയന്തരമായി വെട്ടിമാറ്റണമെന്നും മഴക്കാലത്ത് റോഡില് പലയിടങ്ങളില് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര് പഞ്ചായത്ത് ഭരണകൂടത്തിന് നിവേദനം നല്കി.സ്കൂള് വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ധാരാളമായി സഞ്ചരിക്കുന്ന ഈ പാതയില് അപകടങ്ങള് സംഭവിക്കുന്നതിന് മുന്പ് തന്നെ സുരക്ഷാ നടപടികള് സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
District News
കല്പ്പറ്റ: പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളില് പദ്ധതികള് നടപ്പാക്കുമ്പോള് അതീവ ജാഗ്രത പുലര്ത്തേണ്ടതുണ്ടെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്(കെഎഫ്ആര്എ) ഉത്തര മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷ മുന്നിര്ത്തിയുള്ള പഠനം പദ്ധതികള് പ്രാവര്ത്തികമാക്കുന്നതിനുമുമ്പ് നടത്തണം. 2019ല് പുത്തുമല ഉരുള്പൊട്ടലില് 17 ഉം 2024ല് പുഞ്ചിരിമട്ടം ഉരുള്പൊട്ടലില് 298 ഉം അടുത്തിടെ കള്ളാടിയില് മണ്ണിടിച്ചിലില് ഏഴും ആളുകള് മരണപ്പെട്ട സാഹചര്യത്തില് പക്ഷിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്ക്കൊള്ളണം. മണ്ണിന്റെ സവിശേഷതകള്, ജല ആഗികരണ ശേഷി, നീര്വാര്ച്ചാസ്വഭാവം, പൈപ്പിംഗ് സാധ്യതകള് എന്നിവ കണക്കിലെടുക്കണം.
കൃഷിയിടങ്ങളിലെ ചെറുതടക്കം മരങ്ങള് മുറിച്ചുമാറ്റുന്നത് നിയമനിര്മാണത്തിലൂടെ നിയന്ത്രിക്കേണ്ടതുണ്ട്. 2005ലെ കേരള വനേതര പ്രദേശങ്ങളില് വൃക്ഷം വളര്ത്തല് പ്രോത്സാഹന(ഭേദഗതി)നിയമത്തിലെ വ്യവസ്ഥകള് കര്ഷകരെ സംബന്ധിച്ചിടത്തോളം ഒരുപരിധിവരെ പ്രയോജനപ്രദമാണെങ്കിലും അവര് ചൂഷണം ചെയ്യപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്.
വിജ്ഞാപനം ചെയ്യാത്തതും ഒരു ഹെക്ടറില് താഴെ വിസ്തീര്ണമുള്ളതും കാപ്പിത്തോട്ടം അല്ലാത്ത സ്ഥലത്തുള്ളതുമായ മരങ്ങളില് നിയമത്തിലെ സെക്ഷന് 2(ഇ)പ്രകാരം നിര്ദേശിക്കപ്പെട്ട 10 ഇനങ്ങള് മുറിക്കുന്നതിനാണ് തടസം. സെക്ഷന് 6(3)ലെ 28 ഇനം മരങ്ങള് ഉദ്യോഗസ്ഥതല പരിശോധനയില്ലാതെ മുറിക്കാനും തടിയും കട്ടന്സും നീക്കംചെയ്യാനും കര്ഷകര്ക്ക് കഴിയും. മരങ്ങള് വി്ല്ക്കുന്ന കര്ഷകര്ക്ക് തുച്ഛവിലയാണ് ലഭിക്കുന്നത്. സത്യപ്രസ്താവന മാത്രം ഉപയോഗപ്പെടുത്തി ചെറുമരങ്ങളടക്കം വ്യാപകമായാണ് കടത്തുന്നത്.
ചെറുമരങ്ങളക്കം മുറിക്കുന്നത് പരിമിത തണല് ആവശ്യമുള്ള കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്ക്ക് ദോഷമാണ്. കൃഷിയിടങ്ങളില് മരങ്ങള് ഇല്ലാതാകുന്നത് കാലാവസ്ഥയെയും ജല ലഭ്യതയെയും ബാധിക്കും. മരംമുറി നിയമപരമായി നിയന്ത്രിക്കേണ്ടേതിന്റെ ആവശ്യകത, ഓരോ മരങ്ങളുടെയും പ്രാധാന്യം എന്നിവയില് കര്ഷകര്ക്ക് ബോധവത്കരണം ന്ല്കേണ്ടതുണ്ട്.
മനുഷ്യ-വന്യമൃഗ സംഘര്ഷം കൂടുതലുള്ള പ്രദേശങ്ങളില് ഉദ്യോഗസ്ഥര്ക്ക് വനം-വന്യജീവി സംരക്ഷണം കാര്യക്ഷമമായി നടത്താന് കഴിയാത്ത സാഹചര്യമാണെന്ന് സമ്മേളനം വിലയിരുത്തി. നാല് ജില്ലകളില്നിന്നുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസര്മാര് പങ്കെടുത്ത സമ്മേളനം കള്ാടി ദുരന്തത്തില് മരിച്ചവര്ക്ക് ആദരാഞ്ജലി അര്പ്പിച്ചു.
മാനന്തവാടി ഗിബ്സ് ഹാളില് നോര്ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്കുമാര് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ഭാരവാഹികളായ രാജീവ് കുമാര്, രമ്യ രാഘവന് എന്നിവര് പ്രസംഗിച്ചു. ഭാരവാഹികളായി കെ. ഹാഫിഷ്(പ്രസിഡന്റ്), എം.പ്രബീഷ് (വൈസ് പ്രസിഡന്റ്), റോസ്മേരി ജോസ്(സെക്രട്ടറി), ടി.കെ. വന്ദന(ജോയിന്റ് സെക്രട്ടറി), സനൂപ് കൃഷ്ണന്(ട്രഷറര്), എ.പി. ശ്രീജിത്ത്, പി. രതീശന്, ഇ.കെ. ജിഷ, ടി. നസ്ന(കമ്മിറ്റി അംഗങ്ങള്)എന്നിവരെ തെരഞ്ഞെടുത്തു.
District News
പുല്പ്പള്ളി: കടമാന്തോട് പദ്ധതി എത്രയും പെട്ടെന്ന് യാഥാര്ത്ഥ്യമാക്കണമെന്ന് കേരള കര്ഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കബനി നദിയുടെ പ്രധാന പോഷക തോടായ കടമാന് തോടിന് കുറുകെ പുല്പ്പള്ളിയില് ഡാം നിര്മിച്ച് ജലം സംഭരിക്കാനാണ് ഈ പദ്ധതി ഉദ്ദേശിച്ചിട്ടുള്ളത്. 2,000 ഹെക്ടറോളം കൃഷിഭൂമിയില് ജലസേചനം നടത്താന് ഉതകുന്ന പദ്ധതിക്ക് ഏകദേശം 28 മീറ്റര് ഉയരത്തിലും 293 മീറ്റര് നീളത്തിലും അണക്കെട്ട് നിര്മിക്കാനാണ് ഡ്രാഫ്റ്റ് പ്രൊപ്പോസല്. ജലനഷ്ടം പരമാവധി കുറയ്ക്കുന്നതിനായി തുറന്ന കനാലുകള്ക്ക് പകരം പൈപ്പുകള് വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്.
എന്നാല് ചില പരിസ്ഥിതിവാദികളുടെയും പ്രദേശവാസികളുടെയും എതിര്പ്പുകള് ഉയര്ന്ന വരുന്നുണ്ട്. എങ്കിലും ഏറ്റെടുക്കുന്ന ഭൂമിക്ക് കര്ഷകന് മതിയായ നഷ്ടപരിഹാരം നല്കിനല്കിക്കൊണ്ട് കര്ഷകരുടെ ആശങ്ക പരിഹരിക്കണം. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്ക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചുകൊണ്ടും നാടിന്റെ പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയില് പദ്ധതിആരംഭിക്കണം.
എല്ഡിഎഫ് സര്ക്കാര് 2.34 കോടി രൂപ ഡിപിആര് തയാറാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. ഡിപിആര് വേഗത്തില് പൂര്ത്തീകരിച്ച് കടമാന്തോട് പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നു കര്ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പുല്പ്പള്ളി ടൗണില് നടന്ന സമാപന സമ്മേളനം കര്ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. സി.ജി. പ്രത്യുഷ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഒ.ആര്. കേളു, വത്സന് പനോളി, ബൈജു നമ്പിക്കൊല്ലി, എം.എസ്. സുരേഷ് ബാബു, ടി.കെ. ശിവന്, ജസ്റ്റിന് ബേബി, സണ്ണി ജോസഫ്, രുക്മിണി സുബ്രഹ്മണ്യന്, സുരേഷ് താളൂര് എന്നിവര് പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പുല്പ്പള്ള ടൗണില് പ്രകടനവും നടന്നു.
District News
കല്പ്പറ്റ:റോട്ടറി ക്ലബ് ഭാരവാഹികളായി പി.എസ്. സാജന്(പ്രസിഡന്റ്), വിഷ്ണുദാസ്(സെക്രട്ടറി), ഡോ.അനുദീപ്(ട്രഷറര്) എന്നിവര് ചുമതലയേറ്റു.
ഹോട്ടല് ഇന്ദ്രിയ ഹാളില് സ്ഥാനാരോഹണച്ചടങ്ങില് റോട്ടറി ഡിസ്ട്രിക്ട് 3204 മുന് ഗവര്ണര് വി.ജി. നായനാര് മുഖ്യാതിഥിയായി.
ജില്ലയിലെ ആദ്യ റോട്ടറി ക്ലബ് ശാഖയാണ് കല്പ്പറ്റയിലേത്.എല്ലാ വര്ഷവും സമൂഹനന്മയ്ക്ക് ഉതകുന്ന വിവിധ പദ്ധതികള് നടപ്പാക്കുന്നുണ്ട്.
District News
കല്പ്പറ്റ: തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികള് വിപണിയില് എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്എഎം യുപി സ്കൂളില് നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതല് പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില് കതിര് കൃഷി ക്ലബുകള് ആരംഭിക്കും. ആദ്യഘട്ടത്തില് 500 സ്കൂളുകളില് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ഫാം ലൈവ്ലി ഹുഡിന്റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്, പൂക്കള് വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കര്ഷകര് മുഖേന 12,000 ഏക്കറില് പച്ചക്കറിയും 2,000 ഏക്കറില് പൂ കൃഷിയും ചെയ്യുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ജില്ലയില് 1826 ജെഎല്ജി കര്ഷകര് 100 ഏക്കറില് പച്ചക്കറി കൃഷിയും 596 കര്ഷകര് 102 ഏക്കറില് പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകള് വൈത്തിരി സിഡിഎസിലെ ജെഎല്ജി അംഗം അനയ ഏറ്റുവാങ്ങി.
മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വര്ധിപ്പിച്ച് കര്ഷകര്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റര് കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ് കെ.കെ. ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷന് ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം ഓഫീസര് ഡോ.എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകള് അടങ്ങിയ കിറ്റ് വൈത്തിരി പഞ്ചായത്ത് പ്രസിഡനന്റ് സി.വി. രാജന് വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റര് അംഗം ലില്ലി പൈനാടത്തിന് കൈമാറി.
വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്, വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എം. സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് എല്സി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്ഡിനേറ്റര് കെ.പി. ജയചന്ദ്രന്, അസിസ്റ്റന്റ് കോഓര്ഡിനേറ്റര്മാരായ കെ.എം. സെലീന,
കെ.കെ. അമീന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ളായ തെസ്നി അഷറഫ്, എം.വി. വിജേഷ്, വാര്ഡ് അംഗങ്ങള്, വൈത്തിരി സിഡിഎസ് ചെയര്പേഴ്സണ് ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെംബര് സെക്രട്ടറി സോബിന് സെബാസ്റ്റ്യന്, ആസൂത്രണ സമിതി ഉപാധ്യക്ഷന് സലീം മേമന എന്നിവര് പ്രസംഗിച്ചു.
Kerala
കല്പ്പറ്റ: വയനാട് പൊഴുതന വലിയപാറ സേട്ടുകുന്നില് ഭീതി പരത്തിയ പുലി കൂട്ടിലായി. സ്വകാര്യ സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ഇന്നു രാവിലെയാണ് പുലി കൂട്ടിലായത് വനസേനയുടെ ശ്രദ്ധയില്പ്പെട്ടത്. ദിവസങ്ങളായി സേട്ടുകുന്നിലും പരിസരങ്ങളിലും പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം ആടിനെ ആക്രമിച്ചിരുന്നു. ഇതേത്തുടര്ന്നാണ് കൂട് സ്ഥാപിച്ചത്.
കൂട് സഹിതം സമീപത്തെ വനം ഓഫീസ് വളപ്പിലേക്കു മാറ്റിയ പുലി നിരീക്ഷണത്തിലാണ്. ഇതിനെ ഉള്വനത്തില് തുറന്നുവിടണോ എന്നതില് പിന്നീട് തീരുമാനമെടുക്കും. സൗത്ത് വയനാട് വനം ഡിവിഷന് പരിധിയിലാണ് സേട്ടുകുന്ന്. പുലി കൂട്ടിലായതോടെ പ്രദേശവാസികള്ക്ക് ആശ്വാസത്തിലാണ്.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില് കരാര് കമ്പനിയെ പഴിചാരി സര്ക്കാര് റിപ്പോര്ട്ട്. മരണനിരക്ക് കുറച്ചത് സര്ക്കാറിന്റെ സംയോചിതമായ ഇടപെടലുകള് കൊണ്ട് മാത്രമാണെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില് നല്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്ദേശം നല്കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ് നാലിനും നിര്ദേശം നല്കി. അവശിഷ്ടങ്ങള് ജനങ്ങള്ക്ക് ഭീഷണിയാകരുത് എന്ന് കരാര് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില് തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്ദേശിച്ചിരുന്നു.
കരാര് കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നു. ദുരന്തത്തില് അന്വേഷണം ആരംഭിച്ചതായും സര്ക്കാര് കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ് അഞ്ചിന് തുരങ്കപാത നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന് കരാറുകാരുടെ യോഗം ആവര്ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില് രണ്ടു സ്വതന്ത്ര അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള് നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്മാണ പാതയുടെ നിര്മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന് കരാറുകാരന് നിര്ദേശം നല്കിയെന്നും കൊങ്കണ് റെയില്വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്ക്കാണ് നിര്ദേശം നല്കിയതെന്നും റിപ്പോര്ട്ടില് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില് കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില് കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള് സ്വദേശിയുടെതാണ്.
Kerala
കല്പ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിംഗ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
District News
കല്പ്പറ്റ: വയനാട് ടൗണ്ഷിപ്പില് കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, നിര്മാണ അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി നടത്തിയ സ്ഥലപരിശോധനയില് മേഖലയില് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന് സമിതി നിര്ദേശിച്ചു.
സോണ് അഞ്ച് ഇ ക്ലസ്റ്റര് വീടുകളുടെ പിന്ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്മിച്ച റോഡും ക്ലസ്റ്ററിന്റെ താഴെ ഭാഗത്തുള്ള വീടുകളും ക്ലസ്റ്ററിന്റെ പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണും അന്വേഷണ സംഘം സന്ദര്ശിച്ചു.
മണ്ണ് ലെവല് ചെയ്തതിന്റെ മുകളില് ഷീറ്റ് വിരിച്ച് വെള്ളം തടയാനും കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് എത്തിക്കുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന് യുഎല്സിസി, കിഫ്കോണ് അധികൃതര്ക്ക് സമിതി നിര്ദേശം നല്കി. ജില്ലയില് മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില് അഞ്ച് ഇ ക്ലസ്റ്ററിന്റെ താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മാറ്റി പാര്പ്പിക്കേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.
കെഎസ്ഇബി സബ്സ്റ്റേഷന് പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്ശിച്ചു. പ്രദേശത്ത് ലെവല് ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന് മണ്ണും അടിയന്തിരമായി നീക്കം ചെയ്യും.
ശേഷിക്കുന്ന മണ്ണ് സ്റ്റെപ്പ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന് നടപടി സ്വീകരിക്കാന് കെഎസ്ഇബി അധികൃതര്ക്ക് നിര്ദേശം നല്കി. ടൗണ്ഷിപ്പിലേക്ക് താത്ക്കാലികമായി നിര്മിച്ച റോഡിന് സമീപം തോടിന്റെ രണ്ട് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രസ്തുത സ്ഥലത്ത് നിന്നും റവന്യു സംഘം കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിക്കുന്നതിനുള്ള അടിയന്തര നടപടി കിഫ്കോണിന്റെ മേല്നോട്ടത്തില് നടത്തണമെന്ന് സമിതി നിര്ദേശിച്ചു.
ടൗണ്ഷിപ്പ് സ്പെഷല് ഓഫീസര് ഡോ. ജെ.ഒ. അരുണ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര് പി.സി. മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര് വര്ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്ജു മോന്, ടൗണ് പ്ലാനര് രഞ്ചിത്ത്, മൈനര് ഇറിഗേഷന് എക്സിക്യൂട്ടീവ് എന്ജിനീയര് സുരേഷ് കുമാര്, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്ജിനീയര് ശ്രീജിത്ത്, ഹസാര്ഡ് അനലിസ്റ്റ് അരുണ് സെബാസ്റ്റ്യന്, വിവിധ ഉദ്യോഗസ്ഥര് എന്നിവര് സംഘത്തിലുണ്ടായിരുന്നു.
District News
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തില് വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള് ആഘോഷിച്ചു. പാട്ടുകുര്ബാനയില് വികാരി ഫാ. ബിനു പൈനുങ്കല് കാര്മികനായി.
ആഘോഷം ഉദ്ഘാടനം സിഎംഎല് ശാഖാ ഡയറക്ടര് ഫാ. ബിനു പി. ജോസഫ് നിര്വഹിച്ചു. മിഷന് ലീഗ് ശാഖാ പ്രസിഡന്റ് ഷേര്ലി ഒറ്റപ്ലാക്കല് അധ്യക്ഷത വഹിച്ചു. സിസ്റ്റര് ബെറ്റി ഡിഎസ്ടി ദുക്റാന സന്ദേശം നല്കി.
ഈ വര്ഷം ആദ്യകുര്ബാന സ്വീകരിച്ച കുട്ടികളുടെ മിഷന് ലീഗ് അംഗത്വ സ്വീകരണം നടന്നു. സെന്റ് തോമസ് നാമധാരികളെ ആദരിച്ചു. സണ്ഡേ സ്കൂള് ഹെഡ്മാസ്റ്റര് ജോണി കാരക്കട, കൈക്കാരന് ഷാജി കപ്പലുമാക്കല്,
പിടിഎ പ്രസിഡന്റ് ഷിബു കണ്ടത്തില്, മേഖലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നിനി കുറുപ്പന്പറമ്പില് തുടങ്ങിയവര് സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികള് നടന്നു.
District News
പുല്പ്പള്ളി: മുള്ളന്കൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലിയില് ക്വാറിക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്കൂന അപകട ഭീഷണിയാകുന്നു എന്ന പരാതിയുമായി നാട്ടുകാര് രംഗത്ത്.
മേഖലയില് മഴ ശക്തമായതോടെ ക്വാറിയില് നിന്നും നീക്കുന്ന മണ്കൂനകള് ഇടിഞ്ഞ് ക്വാറിക്ക് സമീപമുള്ള വീടുകളിലേക്ക് വീഴുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്.
ചണ്ണോത്തുകൊല്ലി കുന്നിനോട് ചേര്ന്ന ജനവാസ മേഖലയിലാണ് ക്വാറി പ്രവര്ത്തിക്കുന്നത്. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര് അധികൃതര്ക്ക് പരാതി നല്കി.
മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ക്വാറിയിലെ മണ്കൂന പ്ലസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ് ക്വാറി അധികൃതര്.
District News
പുല്പ്പള്ളി: കാലവര്ഷം ശക്തമായതോടെ കബനി നദിയില് മീന്പിടിത്തം സജീവമായി. കഴിഞ്ഞ ദിവസങ്ങളില് പെയ്ത കനത്തമഴയില് കബനിനദി നിറഞ്ഞു കവിഞ്ഞതോടെ കൊളവള്ളി മുതല് പെരിക്കല്ലൂര് വരെയുള്ള പുഴയുടെ തീരങ്ങളില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നായി മീന് പിടിക്കാനെത്തുന്നവരുടെ എണ്ണം വര്ധിച്ചു.
മഴക്കാലം ശക്തമായതോടെ ബീച്ചനഹള്ളിയില്നിന്ന് മീന് കയറ്റമുണ്ടായതോടെ മീന് പിടിക്കാനെത്തുന്നവര്ക്ക് രണ്ട് ദിവസമായി ചാകരയാണ്. വിദൂര സ്ഥലങ്ങളില് നിന്നുപോലും വാഹനങ്ങളില് കൂട്ടമായെത്തി മീന്പിടിക്കുന്നവരുമുണ്ട്.
രാപകല് ഇവിടെ താമസിച്ച് മീന്പിടിക്കുന്നവരും നിരവധിയാണ്. വിവിധയിനം വലകളുപയോഗിച്ചാണ് മീന് പിടിത്തം. ഇടയ്ക്ക് ചൂണ്ടക്കാരുമുണ്ട്. ചെറുതും വലുതുമായ പലവിധ മത്സ്യങ്ങളാണ് വലയില് കുടുങ്ങുന്നത്. പ്രധാനമായും കട്ല, രോഹു, തിലോപ്പിയ, ഗ്രാസ്കാര്പ്പ്, വിവിധതരം പരലുകള് ഉള്പ്പടെയുള്ള മീനുകളാണ് ലഭിക്കുന്നത്.
രാത്രിയില് പിടിക്കുന്ന മത്സ്യങ്ങള് പുലര്ച്ചെതന്നെ മൊത്തമായി വാങ്ങാന് ഇതരജില്ലകളില് നിന്നുപോലും നിരവധി മത്സ്യക്കച്ചവടക്കാരാണ് ഇവിടെയെത്തുന്നത്. മീന്പിടുത്തം കാണുന്നതിനും മത്സ്യം വാങ്ങുന്നതിനുമായി എത്തുന്നവരും നിരവധിയാണ്.
District News
കല്പ്പറ്റ: വയനാട്ടില് ജൂണില് പെയ്യാന് മടിച്ച കാലവര്ഷം ജൂലൈ ആദ്യവാരം പിന്നിടുമ്പോള് ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ചയും ഇന്നലെ പകലും ജില്ലയുടെ വിവിധ ഭാഗങ്ങളില് മെച്ചപ്പെട്ട അളവില് മഴ ലഭിച്ചു. തോടുകളിലും പുഴകളിലും ജലപ്രവാഹം കരുത്ത് തിരിച്ചുപിടിക്കുകയാണ്.
ബുധനാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില് തവിഞ്ഞാല് പഞ്ചായത്തിലെ വാളാടിലാണ് കൂടുതല് മഴ പെയ്തത്-162 എംഎം. മറ്റു ചില സ്ഥലങ്ങളില് പെയ്ത മഴയുടെ അളവ് മില്ലി മീറ്ററില് (പഞ്ചായത്ത്, പ്രദേശം എന്ന ക്രമത്തില്): പടിഞ്ഞാറത്തറ കാപ്പിക്കളം-154. മേപ്പാടി എളമ്പിലേരി-154. തവിഞ്ഞാല് ആലാറ്റില് വട്ടോളി-153. മേപ്പാടി കള്ളാടി-131. തൊണ്ടര്നാട് വാളാംതോട്-120. പടിഞ്ഞാറത്തറ അരിച്ചാല് കവല-120. തൊണ്ടര്നാട് നിരവില്പുഴ-119.
പടിഞ്ഞാറത്തറ ബാണാസുരസാഗര് ഡാം-114. മീനങ്ങാടി 54-109. വെള്ളമുണ്ട മംഗലശേരിമല-106. വൈത്തിരി ലക്കിടി-104. പൊഴുതന സുഗന്ധഗിരി-102, മേപ്പാടി നീലിക്കാപ്പ്-98.4. പനമരം നീര്വാരം-96. വെള്ളമുണ്ട വില്ലേജ് ഓഫീസ്-96. പൊഴുതന നാലാം യൂണിറ്റ്-96.
ബത്തേരി ഓടപ്പള്ളം കവല-94. പടിഞ്ഞാത്തറ ബാണാസുര കണ്ട്രോള് ഷാഫ്റ്റ്-91. തൊണ്ടര്നാട് മക്കിയാട്-90.2. മഴ തകര്ത്തുപെയ്യാന് തുടങ്ങിയത് ജില്ലയില് കര്ഷകരെ ആഹ്ളാദത്തിലാക്കി. അതേസമയം പരിസ്ഥിതി ലോല പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര് ആശങ്കയിലാണ്.